Latest News
Loading...

UDF കൂട്ട ധർണ നടത്തി

കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുനതിന് സർക്കാർ ക്രിയാത്മക ഇടപെടൽ നടത്തുന്നില്ലെന്ന് DCC പ്രസി. നാട്ടകം സുരേഷ് പറഞ്ഞു. UDF തിടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ വിലയിടിവിനെതിരെയും ,അവശ്യസാധന വില വർധനവിനെതിരെയും തിടനാട് വില്ലേജാഫീസിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

. റബർ പൽ ഒഴുക്കി കളയേണ്ട സാഹചര്യത്തിലേക്ക് കർഷകർ മാറിയിരിക്കുകയാണെന്നം നാട്ടകം സുരേഷ് സൂചിപ്പിച്ചു. റബർ കർഷകർക്കൊപ്പം തന്നെ പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകരും ദുരിതത്തിലാണ്. ക്ഷി രകർഷകരുO നാളികേര കർഷകരുമെല്ലാം പ്രതിസന്ധികളെ നേരിടുകയാണ്. വിവാദങ്ങൾക്കും അഴിമതിക്കുവാന് സർക്കാരിന് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു 


തിടനാട് കുരിശിങ്കൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ വില്ലേജോഫിസ് പടിക്കലെത്തിയത്. കോൺഗ്രസ് മണ്ഡലം പ്രസി.സുരേഷ് കാലാ അധ്യക്ഷത വഹിച്ചു.സാബു പ്ലാത്തോട്ടം Adv. ജോമോൻ ഐക്കര, മുഹമ്മദ് കല്യസ്, മജു പുളിക്കൽ, ജോർജ് തോമസ്, സെബാസ്റ്റ്യൻ പനക്കക്കുഴി, സാവി യൊ ഇലഞ്ഞിമറ്റം, മേഴ്സി തട്ടാംപറമ്പിൽ, എ.സി രമേശ്, രമേശ് കുമ്മണ്ണൂർ, തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments