Latest News
Loading...

റിവർ വ്യൂ റോഡിൻറെ ശോചനീയാവസ്ഥ: അടിയന്തര പരിഹാരംആവശ്യപ്പെട്ട് യുഡിഎഫ്.

റിവർ വ്യൂ റോഡിൻറെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുവാൻ സർക്കാരിനോട് ആവശ്യപ്പെട്ട് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി. 

 പാലായുടെ ഹൃദയഭാഗത്തുള്ള തിരക്കേറിയ ഈ പ്രധാനപ്പെട്ട റോഡ് ഗതാഗതയോഗ്യമല്ലാതായി തീർന്നിട്ട് മാസങ്ങളായി. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നിരവധി സമര പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അവസാനമായി പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയപ്പോൾ 45 ലക്ഷം രൂപയ്ക്ക് കരാറുകാരൻ കരാർ എടുത്തിട്ടുണ്ട് എന്നും നവംബർ മുപ്പതിനകം പണി പൂർത്തിയാക്കും എന്നും എംഎൽഎ മാണി സി കാപ്പൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പിഡബ്ല്യുഡി അധികൃതർ ഉറപ്പു നൽകിയിരുന്നതാണ്. 
 

എന്നാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കരാറുകാരൻ ഇതുവരെയും തുടങ്ങാത്തതിനു പിന്നിൽ ഗൂഢാലോചന ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ക്രിസ്മസും ഉത്സവ സീസണും, ശബരിമല തീർത്ഥാടനവും ആരംഭിച്ചിരിക്കെ ഗതാഗത യോഗ്യമല്ലാത്ത ഈ പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് ജീവന് തന്നെ ഭീഷണിയാണ്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ സർക്കാർ തയ്യാറായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് യുഡിഎഫ് കടക്കാൻ നിർബന്ധിതമാകും എന്ന് യുഡിഎഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും മുന്നറിയിപ്പ് നൽകി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments