Latest News
Loading...

വാഗമൺ റോഡ് സഞ്ചാരയോഗ്യമാക്കണം

ഇരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡ് തകർന്നു കിടന്നിട്ട് നാളുകളായിട്ടും പുനരുദ്ധരിക്കുവാൻ നടപടി സ്വീകരിക്കാത്തത് പൂഞ്ഞാർ എംഎൽഎയുടെയും ഇടതുപക്ഷ സർക്കാരിന്റെയും നിലപാട് അനാസ്ഥയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ ആരോപിച്ചു.

കുട്ടിക്കൽ ദുരന്തം ഉണ്ടായിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പൂർണമായി പുനരധിവാസം നടപ്പിലാക്കാത്ത സർക്കാരിന്റെ നടപടി കടുത്ത വഞ്ചനയാണെന്നും സജി പറഞ്ഞു.




.യുഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃസമ്മേളനം ഈരാറ്റുപേട്ട ലീഗ് ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ ഏഴാം തീയതി ഇടതു സർക്കാരിന്റെ ദുർഭരണത്തിനെതിരെ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യുന്ന പ്രതിഷേധ സംഗമത്തിൽ ആയിരം പ്രവർത്തകരെ നിയോജകമണ്ഡലത്തിൽ നിന്നും പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൽ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് മുഖ്യ പ്രസംഗം നടത്തി.

 യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ മുഹമ്മദ് ഇല്യാസ്, റോയി കപ്പലുമാക്കൽ, മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, തോമസ് കല്ലാടൻ, മറിയമ്മ ജോസഫ്, റഫിക്ക് മണിമല, സാബു പ്ലാത്തോട്ടം, പ്രകാശ് പുളിക്കൽ, ജോസ് കൊച്ചുപുര, എം വി വർക്കി, പി എച്ച് നൗഷാദ്,പയസ് കവളംമാക്കൽ, മുഹമ്മദ് ഹാഷിം, എം സി വർക്കി, കെ.എ മുഹമ്മദ് അഷ്റഫ്, സുരേഷ് കാലായിൽ ,റസിം മുതുകാട്ടിൽ, സിബി നമ്പുടാകം, ഷാജി തട്ടാംപറമ്പിൽ, എ.കെ. സിബി, ചാർളി അലക്സ് ,വി എം സിറാജ്, ഷാജി അറത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments