Latest News
Loading...

യുവജനങ്ങൾ തൊഴിൽ ദാതാക്കളായി മാറണം : രാജേഷ് വാളിപ്ലാക്കൽ

 യുവജനങ്ങൾ തൊഴിൽ അന്വേഷകർ എന്നതിൽ നിന്നും മാറി തൊഴിൽ ദാതാക്കളാ കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു . മീനച്ചിൽ ഗ്രാമപഞ്ചായത്ത് തല തൊഴിൽസഭ ഇടമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. 

വൈസ് പ്രസിഡൻറ് ഷേർളിബേബി, പഞ്ചായത്ത് മെമ്പർമാരായ ബിജു ടി.ബി.,
 ലിസമ്മ ഷാജൻ , ജയശ്രീ സന്തോഷ് ,സാജോ ജോൺ പൂവത്താനി, നളിനി ശ്രീധരൻ സെക്രട്ടറി ബിജോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു .ഗ്രൂപ്പ് ചർച്ചയും ക്ലബ്ബ് രൂപീകരണവും നടത്തപ്പെട്ടു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments