Latest News
Loading...

പ്രസംഗ മത്സര പരമ്പരയ്ക്ക് തുടക്കമായി

പാലാ: മൂന്നു ലക്ഷം രൂപ ആകെ സമ്മാനത്തുകയുള്ള ഓർമാ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക് ഓർമ ഇൻ്റർനാഷണൽ ടാലൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് ഷാജി ആറ്റുപുറം, എന്നിവർ പറഞ്ഞു. ഓർമ ഒറേറ്റർ ഓഫ് ദി ഇയർ -2023 പ്രതിഭയായി തിരഞ്ഞെടുക്കപ്പെടുന്നയാൾക്കു ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി രണ്ട് ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. 

 കാൽ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും. ഇതോടൊപ്പം മികച്ച കലാലയത്തിന് ഡോ. ഏ പി ജെ അബ്ദുൾ കലാം പുരസ്കാരം സമ്മാനിക്കും. മികച്ച പ്രസംഗം കാഴ്ചവയ്ക്കുന്നവർക്കു പ്രോത്സാഹന ക്യാഷ് അവാർഡുകൾ നൽകും. ആകെ സമ്മാനം മൂന്നു ലക്ഷം രൂപയാണ് നൽകുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ആദ്യ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക് ഓർമ ഇൻ്റർനാഷണൽ ടാലൻ്റ് പ്രമോഷൻ ഫോറം ആണ് നേതൃത്വം നൽകുന്നത്.

ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായിട്ടാണ് ഓർമ ഇൻ്റർനാഷണൽ പ്രസംഗ പരമ്പരയ്ക്ക് നേതൃത്വം ൻൽകുന്നത്. ഹൈ സ്കൂൾ- കോളജ് വിദ്യാർഥികൾക്കുള്ള മത്സരമാണിത്. 2003 ജനുവരി ഒന്നിനോ അതിനു ശേഷമോ ആയിരിക്കണം മത്സരാർത്ഥിയുടെ ജനനത്തിയതി. 2022 നവംബർ പതിനഞ്ചു മുതൽ, 2023 ഫെബ്രുവരി 28 വരെ ഒന്നാം ഘട്ട മത്സരം. 2023 ആഗസ്റ്റ് 7 വരെ പരമ്പര തുടരും.


 മത്സരാർത്ഥിയുടെ മാതാവോ പിതാവോ മലയാളിയായിരിക്കമെന്ന നിബന്ധനയുണ്ട്. 2023 ഓഗസ്റ്റിൽ ഇന്ത്യൻ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ നടക്കുന്ന ഓർമാ ഇൻ്റർനാഷനൽ സമ്മേളനത്തിൽ വച്ച് പുരസ്ക്കാരങ്ങൾ സമ്മാനിക്കും. വിവരങ്ങൾ ജോസ് തോമസ് (josthomaspala@gmail.com), എബി ജെ ജോസ് (91-9447702117), ഷാജി അഗസ്റ്റിൻ (91-9447302306), ജോസ് ആറ്റുപുറം (attupuram.jose@gmail.com) എന്നിവരിൽ നിന്നും ലഭിക്കും.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments