Latest News
Loading...

സ്‌നേഹദീപം ഭവനരഹിതര്‍ക്കുള്ള മാതൃകാ പദ്ധതി : മോന്‍സ് ജോസഫ് എം.എല്‍.എ

കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹദീപം ഭവനപദ്ധതി ഭവനരഹിതര്‍ക്കുള്ള ഏറ്റവും മാതൃകാ പദ്ധതിയാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ചുരുങ്ങിയ ചിലവില്‍ മനോഹരമായ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഈ പദ്ധതി വീട് നിര്‍മ്മാണത്തിന്റെ ബഡ്ജറ്റ് കുറയ്ക്കുന്നതിനും ഒരു മാതൃകയായി സ്വീകരിക്കാവുന്നതാണ്. ഭവനരഹിതരായ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതികളില്‍ സഹകരിക്കുന്നത് ഒരു വലിയ പുണ്യപ്രവര്‍ത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. . 


സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 14-ാം സ്‌നേഹവീടിന്റെ കട്ടിളവയ്പ്പ് കിടങ്ങൂര്‍ പഞ്ചായത്തിലെ കുമ്മണ്ണൂരില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. ചേര്‍പ്പുങ്കല്‍ പള്ളി വികാരി റവ. ഫാ. ജോസഫ് പാനാംമ്പുഴ ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, കിടങ്ങൂര്‍ സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ്‌കുമാര്‍ ഇലവുങ്കല്‍, എം. ദിലീപ്കുമാര്‍ തെക്കുംചേരില്‍, ജോണ്‍സണ്‍ കൊല്ലപ്പള്ളില്‍, വി.കെ. സുരേന്ദ്രന്‍, രാജേഷ് തിരുമല, ഷോണി പി. ജേക്കബ്, ദീപു തേക്കുംകാട്ടില്‍, സാജു മാത്യു കാരാമയില്‍, മാത്തുക്കുട്ടി വാലേപ്പീടികയില്‍, സതീഷ് പൈങ്ങനാമഠം, അനീഷ് ആരംപുളിയ്ക്കല്‍, ജോര്‍ജ്ജുകുട്ടി കോലന്നൂര്‍, ഷിബു കാരാമയില്‍, ജെയ്‌മോന്‍ കോലടി, ബെന്നി പുളിയമ്മാക്കല്‍, ജെയ്‌സന്‍ കുഴികോടില്‍ എന്നിവര്‍ പ്രസംഗിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments