Latest News
Loading...

സ്നേഹ ഭവനം കട്ടിളവെയ്പ്പ് ചടങ്ങ് നടത്തി.

ഈരാറ്റുപേട്ട: ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സ് ഈരാറ്റുപേട്ട ലോക്കൽ അസോസിയേഷൻ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് തല ചായ്ക്കാൻ ഒരിടം എന്ന ആശയവുമായി നടത്തുന്ന ഭവന നർമ്മാണ പദ്ധതിയാണ് സ്നേഹഭവനം. ഈരാറ്റുപേട്ട എം.ജി.എച്ച്.എസ്സ്.എസ്സിലെ വിദ്യാർത്ഥിനിയ്ക്കാണ് ഈ വീട് നിർമ്മക്കുന്നത്. ബഹുമാനപ്പെട്ട പൂഞ്ഞാർ എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കളത്തിങ്കൽ സ്നേഹഭവനം കട്ടിളവെയ്പ്പ് ചടങ്ങ് നടത്തി. എട്ടു ലക്ഷം രൂപ ചിലവ് പ്രതീഷിക്കുന്ന ഈ വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട് സമാഹരിക്കുന്നത് സ്കൗട്ട് - ഗൈഡ് കുട്ടികൾ ആണ്. 


.യോഗത്തിൽ MGHSS സ്കൂൾ മാനേജർ ബഹുമാനപ്പെട്ട കെ.എം.ഫരീദ് സാർ അധ്യക്ഷത വഹിച്ചു.എ.എസ്.ഓ.സി.ശ്രീ. ഡേവിഡ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ശ്രീമതി ഫാത്തിമ ഷാഹുൽ, ഈരാറ്റുപേട്ട എ.ഇ.ഓ.ഷംലാബീവി സി.എം. ഭവന നിർമ്മാണക്കമ്മിറ്റി കൺവീനർ ശ്രീ അബ്ദുൾ ഖാദർ എം.എഫ്.,പി.റ്റി.എ. പ്രസിഡൻ്റ് ശ്രീമതി ബൾക്കീസ് നവാസ്, ശ്രീമതി ഓമന പി.എൻ.,ശ്രീ ബാബു സെബാസ്റ്റ്യൻ , ശ്രീമതി ജോതി പി.നായർ.,ശ്രീമതി സജന സഫറു, ശ്രീ.അനസ് മൗലവി എന്നിവർ പ്രസംഗിച്ചു.ഈരാറ്റുപേട്ടയിലെ നിരവധി സ്കൂളുകളിൽ നിന്നുളള കുട്ടികളും അധ്യാപകരും പങ്കെടുത്തു.ശ്രീ അജയൻ പി.എസ്.സ്വാഗതം പറഞ്ഞു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments