Latest News
Loading...

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി

മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലയൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി "പാൻ ഇന്ത്യ കാമ്പയിൻ " അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം ചെയ്തു. 

പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ജൂഡിഷ്യൽ മാജിസ്‌ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ പ്രത്യേക സന്ദേശം നൽകി. പൂഞ്ഞാർ കോവിലകം വലിയ തമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ് എം വി സ്കൂൾ പ്രിൻസിപ്പൽ ജോൺസൻ ജോസഫ്, ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, സിബി മാത്യു, ബി അജിത്കുമാർ അഡ്വ സുമൻ സുന്ദർരാജ്, ഡോ. ശ്രീജിത്ത്‌, അബ്ദുള്ള ഖാൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments