ബെറ്റർ കിച്ചൻ കളിനറി ചലഞ്ച് സീസൺ ഫോർ പാലാ സെന്റ് ജോസഫസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിൽ വെച്ച് നടത്തപ്പെട്ടു. പതിനേഴാം തീയതി വ്യാഴാഴ്ച ബഹുമാനപ്പെട്ട കോളേജ് ചെയർമാൻ ജോസഫ് മലയപ്പറമ്പിൽ അച്ഛന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം ബി കെ സി സി ഓർഗനൈസർ ശ്രീമതി എക്ത ഭാർഗവ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേർന്ന 20ലേറെ ടീമുകൾ ഇന്ത്യൻ ഫുഡ് വിഭവങ്ങളുടെ വ്യത്യസ്തമാർന്ന രുചിക്കൂട്ടുകൾ താങ്കളുടേതായ പുതിയ റെസിപ്പിയിൽ ഉണ്ടാക്കി ഇന്ത്യൻ കുക്കറിക്ക് തന്നെ വ്യത്യസ്തമായ ഒരു അനുഭവം തീർത്തു.
മത്സരങ്ങളുടെ വിധികർത്താക്കൾ ആയി എത്തിച്ചേർന്ന ഷെഫ് ഷാജു സക്കറിയ, ഷെഫ് ജോർജ് കെ ജോർജ്, ഷെഫ് റഷീദ് അബ്ദുൽ ഖാദർ എന്നിവർ പ്രോഗ്രാമിനെയും കുട്ടികളുടെ പ്രിപ്പറേഷൻസിനെയും ഒത്തിരി ഏറെ അഭിനന്ദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഷെറി കുര്യൻ, കോളേജ് ഡയറക്ടർ ഫാദർ ജോസഫ് വാട്ടപ്പള്ളി തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments