Latest News
Loading...

റവന്യൂ ജില്ലാ സ്കൂൾ അത് ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായി

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത് ലറ്റിക് മത്സരങ്ങൾക്ക് പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. കോട്ടയം റവന്യു ജില്ലയിലെ പതിമൂന്ന് സബ് ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് നവംബർ 9 വരെ നീളുന്ന മേളയിൽ പങ്കെടുക്കുന്നത്. രാവിലെ 8 മണിക്ക് കോട്ടയം പൊതുവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തി. കായികമേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ജോസ് കെ മാണി എം പി നിർവഹിച്ചു. 



.ഉദ്ഘാടന ചടങ്ങിനിടെ കായികാധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കായികാധ്യാപകരുടെ പ്രതിഷേധം. ഹയർ സെക്കൻഡറി തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനും നടപ്പിലാക്കുക, ജനറൽ അധ്യാപകരായി പരിഗണിക്കുക, തുല്യ ജോലിയ്ക്ക് തുല്യ വേതനം അനുവദിക്കുക, യുപി ഹൈസ്കൂൾ കായിക അധ്യാപക തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കായികാധ്യാപകർ ഉന്നയിക്കുന്നത്. അധ്യാപകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരുമായി സംസാരിക്കുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.


 98 ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. സീനിയർ വിഭാഗം ആൺ, പെൺകുട്ടികളുടെ 5 കിലോമീറ്റർ നടത്ത മത്സരങ്ങളോടുകൂടിയാണ് കായിക മേള ആരംഭിച്ചത് . 9 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം പി സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments