Latest News
Loading...

സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചു

രാജ്യത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം ശരിവെച്ചു. മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗത്തിന് ഏർപ്പെടുത്തിയ സംവരണം സുപ്രീംകോടതി ശരിവച്ചു. അഞ്ചിൽ നാലു ജസ്റ്റിസ് മാർ വിധി ശരിവെച്ചു. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാർക്ക് 10% സാമ്പത്തിക സംവരണം ആണ് ലഭിക്കുക.

 ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് മാത്രമാണ് ഭേദഗതിയെ എതിർത്തത്. പുതിയ വിധി ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് ഭൂരിപക്ഷം ജസ്റ്റിസുമാർ അഭിപ്രായപ്പെട്ടു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർ പ്രത്യേക വിഭാഗമാണെന്ന് ജസ്റ്റിസ് ഭേല പറഞ്ഞു. ഇതോടെ സംവരണ വിഷയങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് ഒപ്പം സാമ്പത്തിക പിന്നോക്ക വിഭാഗത്തിനും സംവരണം ലഭിക്കും

Post a Comment

0 Comments