Latest News
Loading...

റബർ കർഷകർ ദുരിതത്തിലേയ്ക്ക്

റബ്ബർ കർഷകന്റെയും തൊഴിലാളിയുടെയും ശവപ്പെട്ടിയിൽ അവസാനത്തെ ആണിയുമടിച്ച് വീണ്ടും റബ്ബർ വിലയിടിവ് തുടരുന്നു. ഈ സ്ഥിതി തുടർന്നാൽ കർഷക ആത്മഹത്യ നിത്യ സംഭവമാകും. നെൽകൃഷിക്കാർക്ക് സംഭവിച്ചപോലെ ഈ പോക്കു പോയാൽ റബ്ബർകൃഷി മലയാളനാട്ടിൽ നിന്നു തന്നെ അപ്രത്യക്ഷമാവുന്ന കാലം വിദൂരമല്ല എന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി വിലയിരുത്തി. 

 റബ്ബറുമായി ബന്ധപ്പെട്ട സകല വസ്തുക്കളുടെയും വില ക്രമാതീതമായ ഉയർന്നു നിൽക്കുമ്പോഴും റബ്ബർ വില മാത്രം താഴെ. അരി വില ആണങ്കിൽ 65 കടന്നു. റബ്ബറിന് സർക്കാർ വിലസ്‌ഥിരതാ പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഇതുവരെ കൊടുക്കാൻ തുടുങ്ങിയിട്ടില്ല. പണിക്കൂലിപോലും കിട്ടാത്ത അവസ്‌ഥ. കൂനിൽ മേൽ കുരു എന്ന പോലെ ലാറ്റക്സ് വില 95 രൂപയിൽ താഴെയായി.

                          

.മഴക്കാലത്തിനു മുന്നോടിയായി റെയിൻ ഗാർഡിങ് നടത്തിയ കർഷകർക്ക് മുടക്കു മുതൽ പോലും ലഭിക്കാത്ത അവസ്ഥ, ചുരുക്കത്തിൽ പ്രതികൂല കാലവസ്‌ഥയും റബ്ബറിന്റെ വിലക്കുറവും തൊഴിലാളികളുടെ അഭാവവും, റബ്ബർ കൃഷിയെ പിന്നോട്ടടിക്കുന്നു. കുത്തക മുതലാളിമാർക്ക് വമ്പൻ ലാഭം ഉറപ്പാക്കാൻ വേണ്ടി പാവപ്പെട്ട റബർ കർഷകരുടെ ഉൽപ്പന്നത്തിന് ന്യായമായ വില, എന്ന ആവശ്യത്തോട് മുഖം തിരഞ്ഞു നിൽക്കുന്ന കേന്ദ്ര സംസഥാന സർക്കാരുകളുടെ സമീപനത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

കേന്ദ്ര സർക്കാർ റബ്ബർ കൃഷിയെ പൂർണ്ണമായും അവഗണിക്കുന്നു. റബർ കർഷകരെ രക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൊതുവിപണിയിൽ ഇടപെടുക, ദുരിതം അനുഭവിക്കുന്ന റബർ കർഷകർക്ക് സാമ്പത്തിക സഹായം നൽകുക, സബ്സിഡി പരിധി ഉയർത്തുക, റബർ തോട്ടങ്ങളിലെ അടി കാടുകൾ തെളിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, TSR, Rubber compound തുടങ്ങിയവയുടെ ഇറക്കുമതി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച കൊണ്ട് സമരപരിപാടികൾ ആരംഭിക്കാൻ കർഷക കോൺഗ്രസ് തീരുമാനിച്ചു.

കർഷക കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജേക്കബ് ആഴാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ, DDC സെക്രട്ടറി ജോമോൻ ഐക്കര, PH നൗഷാദ്, എബി ഐപ്പ്, വർക്കിച്ചൻ വയം പോത്തനാൽ, വർക്കി സ്കറിയ പൊട്ടംകുളം, ജോയി പാതാഴ, മാത്തച്ചൻ കുഴിത്തോട്ട് , നിമ്മി പരവരാകത്ത്, ബിജു പാറയിൽ, റോണി കൊട്ടാരത്തിൽ, ലിൻസൺ പാറയിൽ തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക