Latest News
Loading...

പ്രാദേശിക ഡ്രൈവർമാരെ അനുവദിക്കുന്നില്ലന്ന് പരാതി

ചെമ്മലമറ്റം: പ്രാദേശിക ലോറി ഡ്രൈവർമാർക്ക് ലോഡ് നൽകാതെ അന്യ ജില്ലകളിൽ നിന്നുള്ള ലോറികൾക്ക് മാത്രം ലോഡ് നൽകുന്ന കരിമ്പനോലി പാറമട മാനേജ്മെൻ്റിന് എതിരെ പ്രധിഷേധം ഉയരുന്നു. അനുവദനീയമല്ലാത്ത രീതിയിലൂടെ ലോറി ബോഡിയുടെ മുകളിൽ വരെ കൂറ്റൻ പാറകൾ
നിറച്ചാണ് മറ്റു ജില്ലകളിൽ നിന്നുള്ള ലോറികൾ മലയിറങ്ങുന്നത്. പാറമടയുടെ സ്ഫോടനത്തിൽ സമീപത്തെ പല വീടുകളും വിള്ളൽ വീണു കഴിഞ്ഞു.

പാറമടയുടെ അകത്ത് നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾ നാട്ടുകാർ അറിയാതിരിക്കാൻ വേണ്ടിയാണ് നാട്ടുകാരായ ലോറി ഡ്രൈവർമാർക്ക് ലോഡ് നിഷേധിക്കുന്നത് എന്നും ആക്ഷേപം ഉയരുന്നുണ്ട്. ദുരിതം മുഴുവൻ നാട്ടുകാർക്കും തൊഴിലും സാമ്പത്തിക നേട്ടവും പഞ്ചായത്തിന് പുറത്തുള്ളവർക്കും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
ഇതിനെതിരെ ശക്തമായ സമര പരിപാടികൾ തുടങ്ങുവാൻ സമര സമിതി തീരുമാനിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments