Latest News
Loading...

സംരക്ഷണഭിത്തി ഇടിഞ്ഞുവീണു

പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് പ്രവർത്തിക്കുന്ന പോളിടെക്നിക് കോളേജിലേയ്ക്കുള്ള റോഡിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഇന്നലെ പെയ്ത മഴയ്ക്കിടെയാണ് കോളേജിന് സമീപത്തായി നാലാൾ ഉയരത്തിലുള്ള സംരക്ഷണഭിത്തിയുടെ ഭാഗം ഇടിഞ്ഞുവീണത്. സംരക്ഷണഭിത്തി നിർമ്മാണ ജോലികൾ നടന്നുവരുന്നതിനിടയാണ് സംഭവം. 

തകർന്നുവീണ സംരക്ഷണഭിത്തിയുടെ കല്ലുകൾ പതിച്ച് ഞരളക്കാട്ട് ജോസഫിന്റെ നാല് റബ്ബർ മരങ്ങൾ നശിച്ചു. കോളേജിലേക്കുള്ള റോഡിലേക്കും കല്ലുകൾ വീണിട്ടുണ്ട്. 

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments