Latest News
Loading...

ചെത്തിമറ്റത്ത് സ്വകാര്യ ബസുകളുടെ വിളയാട്ടം

പാലാ: പൂഞ്ഞാർ ഹൈവേയിൽ ചെത്തിമറ്റം ഭാഗത്ത് കലുങ്ക് പണി നടത്തുന്നതിനാലുണ്ടാവുന്ന ഗതാഗത തടസങ്ങൾ രൂക്ഷമാക്കി സ്വകാര്യ ബസുകൾ വിളയാടുന്നു. ഒരു ഭാഗത്തേയ്ക്കുള്ള ഗതാഗതം തടഞ്ഞു നിറുത്തി മറു ദിശയിൽ വരുന്ന വാഹനങ്ങൾ കടത്തിവിട്ടാണ് ആഴ്ചകളായി ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്. അതിനാൽ രാവിലെയും വൈകുന്നേരങ്ങളിലും വലിയ തിരക്കും വാഹനങ്ങളുടെ നീണ്ട നിരയുമാണ് ഇവിടെ. മിക്കവാറും എല്ലാ വാഹനങ്ങളും കാത്തു കിടന്ന് തങ്ങളുടെ ഊഴമെത്തുമ്പോൾ കടന്നു പോകുകയാണ് ചെയ്യുന്നത്. എന്നാൽ ചില വാഹനങ്ങൾ ദിശതെറ്റിച്ചു എതിർദിശയിൽ പ്രവേശിച്ചു ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതും നിത്യസംഭവമായി. സ്വകാര്യ ബസുകളാണ് ഇതിലെ വില്ലന്മാരെന്ന് നാട്ടുകാർ പരാതിപ്പെട്ടു. 




.വൈകിട്ട് ആറുമണിയോടെ ഭരണങ്ങാനം ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ് ദിശതെറ്റിച്ചു കടന്നു വന്നതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആർ ടി ഓഫീസിനു മുന്നിലായിരുന്നു സംഭവം. ഏറെ നേരത്തെ ഗതാഗതക്കുരുക്കിനു ശേഷം ഈ സ്വകാര്യ ബസ് അലക്ഷ്യമായി മുന്നോട്ട് എടുത്തപ്പോൾ വരിവരിയായി നീങ്ങിക്കൊണ്ടിരുന്ന ഒരു കാറിൽ ഇടിച്ചു നാശനഷ്ടം വരുത്തി. തുടർന്നു നാട്ടുകാർ ചേർന്ന് നഷ്ടപരിഹാരം വാങ്ങി നൽകിയ ശേഷമാണ് സ്വകാര്യ ബസിനെ പോകാൻ അനുവദിച്ചത്. മുൻ ദിവസങ്ങളിലും ഇതേ ബസ് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തി. 

ദിശമാറി ഗതാഗത തടസ്സം രൂക്ഷമാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനവേദി ആവശ്യപ്പെട്ടു. ഇന്നലെ ഗതാഗത തടസ്സം സൃഷ്ടിച്ചു അപകടം ഉണ്ടാക്കിയ സ്വകാര്യ ബസിനെതിരെ നടപടി ആവശ്യപ്പെട്ടു ഗതാഗതവകുപ്പ് അധികൃതർക്ക് പരാതി നൽകി.

എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിനു പരുമന, അമൽ ജോസഫ്, ജോബി മാത്യു, വിഷ്ണു കെ ആർ എന്നിവർ പ്രസംഗിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments