തപാൽ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി റാലി നടത്തി. അഴിമതിക്കെതിരെയുള്ള പോരാട്ടകൾക്ക് സർക്കാർ ജീവനക്കാരെയും പൊതു സമൂഹത്തെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും ആരംഭിച്ച റാലി പാലാ സർക്കിൾ ഇൻസ്പെക്ടർ കെ പി ടോംസൺ ഫ്ലാഗ് ഓഫ് ചെയ്തു.
.രാവിലെ 9.30 ന് ആരംഭിച്ച റാലി കൊട്ടാരമറ്റം ചുറ്റി പോസ്റ്റ് ഓഫീസിൽ സമാപിച്ചു. പോസ്റ്റ് മാസ്റ്റർ വി ആർ ശോഭന , പോസ്റ്റൽ ഇൻസ്പെക്ടർ മൈക്കിൾ കെ സാം, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ അലക്സ് കെ ചാണ്ടി , മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് കെ കെ വിനു തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

0 Comments