Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ബസ്സ്സ്റ്റാന്റിൽ അനധികൃത പാർക്കിംഗ്

പൂഞ്ഞാർ തെക്കേക്കര ബസ്സ്സ്റ്റാന്റിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് വർധിക്കുന്നു. ഇതോടെ ഗതാഗത കുരുക്കും നിത്യ സംഭവമായി. ദിനം പ്രതി ധാരാളം സ്വകാര്യ ബസ്സുകളും, KSRT C ബസ്സുകളും കയറി ഇറങ്ങുന്ന ബസ്സ് സ്റ്റാന്റിൽ മറ്റു ചെറു വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം സ്റ്റാന്റിൽ കയറുന്ന ബസ്സുകൾക്ക് പാർക്ക് ചെയ്യാനൊ, യാത്രക്കാർക്ക് കയറി ഇറങ്ങാനൊ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. 


.പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ഈ ബസ്സ് സ്റ്റാന്റിൽ മറ്റു വാഹനങ്ങളുടെ അനധികൃതമായ പാർക്കിംഗിൽ നടപടി സ്വീകരിച്ച്, സ്റ്റാന്റിൽ കയറുന്ന ബസ്സുകൾക്ക് പാർക്ക് ചെയ്യന്നതിനും, യാത്രക്കാരുടെ സുഗമമായ യാത്രക്ക് അവസരം ഒരുക്കാനുമുള്ള നടപടി സ്വീകരിക്കണമെന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് ഇഞ്ചയിൽ ആവശ്യപ്പെട്ടു. 

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments