Latest News
Loading...

മോചന ജ്വാലയുടെ തലപ്പലം പഞ്ചായത്തുതല ഉദ്ഘാടനം

മയക്ക്മരുന്നിന് എതിരെയുള്ള പ്രചരണത്തിന്റെയും ബോധവൽക്കരണത്തിന്റെയും ഭാഗമായി കേരളാ കോൺഗ്രസ്സ് എം നടത്തുന്ന പ്രചരണ പരിപാടിയായ മോചന ജ്വാലയുടെ തലപ്പലം പഞ്ചായത്തുതല ഉദ്ഘാടനം പ്ലാശനാൽ പള്ളി വികാരി ഫാ. തോമസ്സ് ഓലിക്കൽ നിർവ്വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ്സ് മാത്യൂ അദ്ധ്വക്ഷത വഹിച്ചു. തുടർന്ന് പനക്കപ്പാലത്ത് നടന്ന യോഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് അജിത് കുമാർ ഉജ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി. യൂണിറ്റ് പ്രസിഡന്റ് ഉത്തമൻ അധ്യഷത വഹിച്ചു. 

കളത്തുക്കടവിൽ നടന്ന യോഗം മഹല്ല് കമ്മറ്റി ചെയർമാൻ മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡന്റ് സുഭാഷ് വലിയമംഗലം അദ്ധ്യഷത വഹിച്ചു. വാഹന പ്രചരണ ജാഥക്ക് പാർട്ടി നേതാക്കളായ ടോണി കുന്നുംപുറം, മാത്യൂ ഞള്ളംമ്പുഴ, ബിജു ഇളംതുരുത്തിയിൽ, സണ്ണി വടക്കേ മുളഞ്ഞനാൽ പ്രഫ. ആൻസി വടക്കേ ചിറായാത്ത്, സുജാ പ്രകാശ്, മജു പ്ലാത്തോട്ടം, അവിരാച്ചൻ ചെവ്വാറ്റു കുന്നേൽ, സുരിൻ പൂവത്തുങ്കൽ എന്നിവർ നേത്വത്വം നൽകി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments