Latest News
Loading...

മനുഷ്യകുലം തകര്‍ക്കുന്ന ലഹരി മാഫിയക്കെതിരെ കടുത്ത നടപടി അനിവാര്യം

മനുഷ്യകുലത്തെ ഒന്നാകെ തകര്‍ക്കുന്ന ലഹരിമാഫിയയെ തളയ്ക്കാന്‍ കടുത്ത നടപടികള്‍ അനിവാര്യമാണെന്നും അല്ലാത്തപക്ഷം പുതുതലമുറ മാനസിക രോഗികളുടെ സമൂഹമായി മാറുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും അലൈന്‍സ് ഓഫ് ടെംപറന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രസാദ് കുരുവിള. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 'ലഹരിരഹിത ജീവിതം നിത്യഹരിത ജീവിതം' എന്ന സന്ദേശമറിയിച്ചുകൊണ്ട് നടത്തിയ ലഹരി വിമുക്ത ജ്വാല പരിപാടിയുടെ സമാപനസമ്മേളനം പൂഞ്ഞാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. 

ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള നിലപാട് തൃപ്തികരമാണ്. ഈ വിപത്തിനെ തുരുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വസംവിധാനങ്ങളും എണ്ണയിട്ടു തുടര്‍പ്രവര്‍ത്തനം നടത്തണം. ഒരു കുഞ്ഞിനെപ്പോലും മയക്കുവസ്തുക്കള്‍ക്കടിമപ്പെട്ട് നശിക്കാന്‍ പൊതുസമൂഹം അനുവദിക്കരുത്. 

പെരിങ്ങുളം ടൗണില്‍ നിന്നുമാരംഭിച്ച പ്രചരണ ജാഥ കുന്നോന്നിയിലും പാതാമ്പുഴ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച് പൂഞ്ഞാറില്‍ സമാപിച്ചു. പെരിങ്ങുളത്ത് അലോഷ്യസ് എബ്രഹാം സാറും കുന്നോന്നിയില്‍ പ്രസാദ് കുരുവിളയും, പാതാമ്പുഴയില്‍ സാബു പൂണ്ടിക്കുളവും, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ വൈസ് പ്രിസിഡന്റ് റെജി ഷാജി എന്നിവർ സന്ദേശം നല്കി. 

                                                                
സമാപന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചന്‍ വാണിയപ്പുര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജാന്‍സ് വയലിക്കുന്നേൽ, സണ്ണി വാവലങ്കൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി, ഓഫീസ് ചാർജ് സെക്രട്ടറി റോയ് വിളക്കുന്നേൽ,കെ സ് സി സംസ്ഥാന കമ്മിറ്റി അംഗം അലൻ വാണിയപ്പുര,ജോസ് കോലോത്ത്, ബെന്നി കുളത്തിനാൽ, ജെയിംസ് മാറാമറ്റം ,മാത്യു കൊക്കാട്ടു,ജോസ് വടകര,ജോണി മുണ്ടാട്ട്, അജു ലുക്കോസ്,സിബി വരകുകലായിൽ ,ജോസ് കുന്നത്ത്, ജെയ്സൺ പഴുമ്പുരക്കൽ,ജോണി അടിവാരം, ജസ്റ്റിൻ കുന്നുംപുറം, ജോസ് കുളത്തിനാൽ, പേപ്പുച്ചേട്ടൻ കുഴുവേലിപ്പറമ്പിൽ,വക്കച്ചൻ കൈപ്പള്ളി, സണ്ണി മടിക്കാൻക്കൽ, അമൽ കൊക്കാട്ടു, തോമസ് കുന്നിക്കൽ,റോയി വരകുകലായിൽ,ജോസ്ക്കുട്ടി കൊക്കാട്ടു, ജോർജ്കുട്ടി കുഴിവെലി പ്പറരമ്പിൽ, ജോമി മുളങ്ങശേരി, ജെയിംസ് പുത്തൻപുരക്കൽ,ഇമ്മാനുവൽ കുഴിവെലിപ്പറമ്പിൽ,ജോർജ് കുട്ടി കുററിയാനി എന്നിവര്‍ പ്രസംഗിച്ചു. പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments