Latest News
Loading...

ലഹരി വിരുദ്ധ പ്രവർത്തന പരിപാടികൾ സമാപിച്ചു

ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഒരു മാസമായി നടന്നു വരുന്ന ലഹരി വിരുദ്ധ പ്രവർത്തന പരിപാടികൾ സമാപിച്ചു. സ്കൂൾ വിദ്യാർത്ഥികൾ ഈരാറ്റുപേട്ട- വാഗമൺ റോഡിൽ മനുഷ്യ ചങ്ങല തീർത്തു കൊണ്ട് ലഹരിക്കെതിരെ പ്രതികരിച്ചു. നഗരസഭാ ചെയർ പേഴ്സൺ സുഹുറാഅബ്ദുൽ ഖാദർ പരിപാടി ഉൽഘാടനം ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഗാനം ശ്രദ്ധേയമായി. ഹെഡ് മിസ്ട്രസ് എം.പി ലീന ആമുഖ പ്രഭാഷണം നടത്തി. പ്രതീകാത്മകമായി ലഹരി വസ്തുക്കൾ അഗ്നിക്കിരയാക്കി. 


.തുടർന്ന് പി.ടി.എ.പ്രസിഡന്റ് ബർക്കീസ് നവാസ് ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ കൊളാഷ്, പോസ്റ്റ്റുകൾ എന്നിവയുടെ പ്രദർശനവും നടന്നു. പരിപാടിയിൽ വാർഡ് കൗൺസിലർ പി.എം അബ്ദുൽ ഖാദർ പി.റ്റി.എ വൈസ് പ്രസിഡന്റ് അനസ് പീടിയേക്കൽ , സ്കൂൾ ലീഡർ സുബ്ഹാനാ ജാസ്മിൻ, നിജാസ് എച്ച്.മുഹമ്മദ് ലൈസൽ, മാഹീൻ സി.എച്ച്, അൻസാർ അലി, ജയൻ പി ജി , അമ്പിളി ഗോപൻ , സജന സഫറു, പാർവ്വതി, ഹസീന, ഐഷാ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments