Latest News
Loading...

റബ്ബർ ബോർഡ്‌ ഓഫിസിന് മുൻപിലേക്കു മാർച്ചും ധർണയും

സംസ്ഥാന വ്യാപകമായി, കേന്ദ്ര ഗവണ്മെന്റിന്റെ കർഷക ദ്രോഹ നടപടികൾക് എതിരെയും, അഖിലേന്ത്യ കർഷക സമരത്തിലെ ഒത്തുതീർപ്പുവ്യവസ്ഥകൾ നടപ്പാക്കാത്തതിലും, റബ്ബർ വിലയിടിവിനെതിരെയും പ്രതിക്ഷേധിച്ചുകൊണ്ട് അഖിലേന്ത്യ കിസാൻ സഭ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട റബ്ബർ ബോർഡ്‌ ഓഫിസിന് മുൻപിലേക്കു മാർച്ചും ധർ ണയും നടത്തി.കിസാൻസഭ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി . KV എബ്രഹാമിന്റെ അധ്യക്ഷതയിൽ നടത്തിയ ധർണ, കിസാൻസഭ ജില്ല സെക്രട്ടറിയറ്റു അംഗവും മണ്ഡലം പ്രസിഡന്റുമായ Adv. .PS സുനിൽ ഉദ്ഘാടനം ചെയ്തു. 


.സിപിഐ മണ്ഡലം സെക്രട്ടറി  EK മുജീബ് സ്വാഗതം പറഞ്ഞ ധർണയെ, അഭിവാദ്യം ചെയ്തു കൊണ്ട് പാർട്ടിയുടെ ജില്ല കമ്മിറ്റി അംഗം MG ശേഖരൻ, പാർട്ടി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം PS ബാബു, മണ്ഡലം കമ്മിറ്റി അംഗം TD മോഹനൻ, ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി KI നൗഷാദ് കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗം നൗഫൽഖാൻ തുടങ്ങിയവർ സംസാരിച്ചു. ധർണ്ണയിൽ പൂഞ്ഞാർ മണ്ഡലത്തിലേ എല്ലാ പഞ്ചായത്തുകളിൽ നിന്നും 100ഓളം പ്രതിനിധികൾ പങ്കെടുത്തു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments