Latest News
Loading...

ഇടിമിന്നലിൽ വീട് തകർന്നു

ഇടിമിന്നലിൽ വീട് തകർന്ന് വീട്ടുടമക്ക് പരിക്കേറ്റു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ചോലത്തടം ചക്കിപ്പാറയിൽ ഏഴാച്ചേരി രാജുവിന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന രാജുവിന് പരിക്കേറ്റു. വെള്ളിയാഴ്ച ആറ് മണിയോടെ ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് അപകടം. 



.വീടിന്റെ മേൽക്കൂര തകർന്ന് ഉള്ളിലേക്ക് വീണ ഓട് ദേഹത്ത് പതിച്ചാണ് രാജുവിന് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ രാജുവിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ മേൽക്കൂരക്കും ഭിത്തിക്കും വീട്ടുപകരണങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. അപകടസമയത്ത് രാജുവിന്റെ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നില്ല.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments