Latest News
Loading...

ളാലം ഇനി സ്മാർട്ട് വില്ലേജ്

പാലാ: മീനച്ചിൽ താലൂക്കിലെ ളാലം വില്ലേജ് ഓഫീസ് ഇനി കൂടുതൽ സ്മാർട്ടാകും.പാലാ നഗരസഭാ പ്രദേശവും കരൂർ പഞ്ചായത്ത് പ്രദേശവും ഉൾപ്പെടുന്നതാണ് ളാലം വില്ലേജ് .
പാലാ മിനി സിവിൽ സ്റ്റേഷൻ്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന വില്ലേജ് ഓഫീസ് ഇതേ കോംപൗണ്ടിൽ തന്നെ പുതിയതായി നിർമ്മിച്ചിരിക്കുന്ന നവീന മന്ദിരത്തിലേക്ക് മാറ്റും. വിപുലമായ ഓഫീസ് സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിലുള്ള ത്. റീബിൽഡ് കേരള പദ്ധതിയിൽ 44 ലക്ഷം രൂപ മുടക്കിയാണ് പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.


ഭിന്നശേഷി സൗഹൃദത്തോടു കൂടിയാണ്ണ് പുതിയ കെട്ടിട നിർമ്മാണം.. ഓഫീസ് സൗകര്യങ്ങൾക്ക് പുറമെ ഫ്രണ്ട് ഓഫീസ് , പൊതുജനങ്ങൾക്ക് പ്രത്യേക ഇരിപ്പിട സ്ഥലം, ടോയ്ലറ്റുകൾ, കോൺഫ്രൻസ് ഹാൾ, സ്റ്റോർ റൂo എന്നിവയും പുതിയ മന്ദിരത്തിലുണ്ട്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല: റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ സ്മാർട്ട് വില്ലേജ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നവം: 18 ന് നിർവ്വഹിക്കും.ആർ .ഡി.ഒ. വിളിച്ചു ചേർത്ത വിവിധ കക്ഷി നേതാക്കളുടെയും റവന്യൂ ജീവനക്കാരുടേയും യോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 

തഹസിൽദാർ വി.എസ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു. മുനിസ്സിപ്പൽ കൗൺസിലർ തോമസ് പീറ്റർ, അഡ്വ.വി.ടി.തോമസ്, സണ്ണി ഡേവിഡ്, റോയി ഫ്രാൻസിസ്, ജയ്സൺ മാന്തോട്ടം, എം.ജി.ശേഖർ, സതീഷ് ജോൺ, പയസ് മാണി, ലിസമ്മ ബോസ്, ആനിയമ്മ ജോസ്, സ്മിതഗോപാലകൃഷ്ണൻ, എം.ഡി. ജോർജ്, ബി.മഞ്ചിത്, സി.എൻ.വിനോദ് ,പി എസ്.ബാബു എന്നിവർ പങ്കെടുത്തു.
മീനച്ചിൽ താലൂക്കിലെ ഇലക്കാട്, വെളിയന്നൂർ വില്ലേജ് ഓഫീസുകളുടെ പുതിയ മന്ദിരങ്ങളും നവo .18-ന് തുറക്കും'

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments