Latest News
Loading...

ചൊവ്വാഴ്ച കെഎസ് യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പോലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ഉന്നതവിദ്യാ ഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  കെഎസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചി ൽ സംഘർഷമുണ്ടായിരുന്നു. . പോലീസ് കെഎസ് പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചു.

വിദ്യാർത്ഥികൾക്ക് അറിയേണ്ടത് ഒറ്റ കാര്യം മാത്രം. നാളെ ക്ലാസ് ഉണ്ടോ. 
വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിക്കുന്ന ബന്ദിന് ഔദ്യോഗികമായി അവധിയാണെന്ന് പറയാൻ കഴിയില്ല. എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയം ശക്തമായ ക്യാമ്പസുകളിലും സ്കൂളുകളിലും പ്രവർത്തകരെത്തി ക്ലാസുകൾ അവസാനിപ്പിക്കാൻ നിർദ്ദേശിക്കാനുള്ള സാധ്യതയുണ്ട്.  

NB. 

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments