Latest News
Loading...

കാരികാട് കൊക്കയിൽ വീണത് തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥി

വാഗമണ്ണിൽ കൊക്കയിലേക്ക് വീണ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി. തമിഴ്നാട് കോയമ്പത്തൂർ ശരവണപ്പെട്ടി കുമാര ഗുരു എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയായ സജ്ഞയ് ആണ് രാവിലെ 7 മണിയോടെ കാരികാടിന് സമീപം കൊക്കയിൽ വീണത്. നടുവിനും കാലിനും പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


കോളേജിൽ നിന്നും 41 പേർ അടങ്ങിയ സംഘമാണ് വാഗമണ്ണിൽ വിനോദയാത്രക്ക് ആയി എത്തിയത്. രാവിലെ 7 മണിയോടെ തിരികെ പോരും വഴി പോയപ്പോൾ കാരികാട് ഭാഗത്ത് വച്ച് വാഹനം നിർത്തിയിരുന്നു. റോഡിന് സമീപം നിന്ന സഞ്ജയ് താഴേക്ക് വീഴുകയായിരുന്നു. ഇയാൾ ചാടിയതാണോ വീണതാണോ എന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വീണു പരിക്കേറ്റെങ്കിലും എഴുന്നേറ്റ സഞ്ജയ് വിജനമായ പ്രദേശത്ത് കൂടി നടന്നു പോവുകയായിരുന്നു. 



.ഈരാറ്റുപേട്ടയിൽ നിത്യ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിൽ മണിക്കൂറുകൾക്കു ശേഷമാണ് ഒരു കിലോമീറ്റർ അകലെ നിന്നും ഇയാളെ കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥിയെ റോഡിൽ എത്തിച്ച കോട്ടയത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


വീണ വിദ്യാർഥി എഴുന്നേറ്റു പോയതിന് പിന്നിൽ ദുരൂഹത ഉയരുന്നുണ്ട്. വീണു പരിക്കേറ്റതിനുശേഷം ഏറ്റവും മുന്നോട്ടു പോയതിന്റെ പിന്നിൽ ലഹരി ഉപയോഗവും സംശയിക്കുന്നുണ്ട്. 



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments