തീക്കോയി മാവടിയില്‍ സ്ത്രീയ്‌ക്കൊപ്പം മുറിയെടുത്ത യുവാവ് നെഞ്ചുവേദനെയെ തുടര്‍ന്ന് മരിച്ചു. കടുത്തുരുത്തി കെ.എസ് പുരം കുന്നേല്‍ ജോബി ജോണ്‍ (41) ആണ് മരിച്ചത്.
രാവിലെ പത്തരയോടെയാണ് സുഹൃത്തായ സ്ത്രീയ്‌ക്കൊപ്പം ഇയാള്‍ മാവടിയിലുള്ള സൂര്യ ഹോം സ്‌റ്റേയിലെത്തിയത്. നെഞ്ചുവേദയെ തുടര്‍ന്ന് ജോബിയെ ഉടന്‍തന്നെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാള്‍ക്ക് പ്രഷര്‍ തുടങ്ങിയ രോഗങ്ങള്‍ അലട്ടിയിരുന്നതായാണ് വിവരം. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം ഈ ഹോംസ്‌റ്റേയ്ക്ക് നിലവില്‍ ലൈസന്‍സ് ഇല്ല. മുന്‍പ് ഇവിടെയെത്തിയവരുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും വാക്കത്തി വീശിയ സംഭവവും ഉണ്ടായിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കിയത്.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

0 Comments