Latest News
Loading...

ശ്യാമിന്റെ ശസ്ത്രക്രിയയ്ക്കായി നാട് ഒരുമിക്കുന്നു

പൂഞ്ഞാർ: കരളിന് ഗുരുതര രോഗം ബാധിച്ച് എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ശ്യാം ശശി (37) എഴുമേൽ ചികിത്സക്കായി ഒരു നാട് ഒന്നിച്ച് കൈകോർക്കുന്നു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കടലാടിമറ്റം ശ്യാം ശശിയുടെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്. ഭാര്യയും 8 വയസ്സും 2.5 വയസ്സ് വീതമുള്ള  പെൺകുട്ടികളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്യാം. 

       ശ്യാം ശശിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ജീവൻ രക്ഷാസമിതി നവംബർ 26-ാം തീയതി പെരിങ്ങളും , അടിവാരം വാർഡുകളിലും 27-ാം തീയതി ഞായറാഴ്ച പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ബാക്കി വാർഡുകളിലും ഒരു പൊതു ധനസമാഹരണത്തിന് മനുഷ്യത്വത്തിന്റെ കാവലാളുകളായി മാറാൻ ഒരു നാട്ടു വീണ്ടും കൈകോർക്കുന്നു. എറണാകുളത്തു ഒരു സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്തുവരുകയായിരുന്നു ശ്യാം. വിട്ടുമാറാതെ ഉള്ള പനിയുമായി നാളുകളായി വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്ന ശ്യാമിന്റെ യഥാർത്ഥ കരൾ രോഗം തിരിച്ചറിഞ്ഞത് ലേക്ക് ഷോർ ആശുപത്രിയിലാണ്. വളരെ ഗുരുതരമായ അവസ്ഥയിലേക്കു ശ്യാമിന്റെ ആരോഗ്യനില മാറിയതിനാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ആശുപത്രിയിൽ തുടരേണ്ട ഗുരുതരമായ അവസ്ഥയിലാണ് ശ്യാം . 


ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര നിവാസികൾ ശ്യാമിന്റെ ചികിത്സാർത്ഥം രണ്ട് ദിവസം 10 മണിക്കൂർ കൊണ്ട് 22 ലക്ഷം രൂപ സമാഹരിക്കുക എന്ന വലിയ ലക്ഷ്യം വച്ച് കൊണ്ട് പൊതു ധനസമാഹരണം നടത്തുന്നു. 22 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ ജീവൻ രക്ഷാസമിതിയുടെ കാരുണ്യ സ്പർശം എന്ന പേരിൽ പൊതു ധനസമാഹരണം വഴി ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ്. 2018 ജനുവരിയിൽ ചങ്ങനാശ്ശേരി പ്രത്യാശയുടെ നേതൃത്വത്തിൽ രൂപികരിച്ച ജീവൻ രക്ഷാസമിതിയുടെ പ്രവർത്തന ഫലമായി അലൻ ജോർജ് എന്ന കുട്ടിയുടെ വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 24 ലക്ഷം രൂപയോളം സമാഹരിക്കയുണ്ടായി. 2019 മാർച്ചിൽ ഷാജി മോൻ വി.കെ , ബിന്ദു സന്തോഷ് , ബിജു പി.എം എന്നിവരുടെ ജീവൻ നിലനിർത്താനും 2022 ജൂണിൽ അനീഷ് കുമാർ ചെങ്ങമനാട്ടിന്റെ വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും പണം സ്വരൂപിക്കാൻ ജീവൻ രക്ഷാസമിതിക്കു കഴിഞ്ഞിരുന്നു. 

    ജീവൻ രക്ഷാസമിതി പ്രവർത്തനങ്ങൾ പഞ്ചായത്തിലെ അർഹരായ രോഗികളുടെ അവയവ മാറ്റ ശസ്ത്രക്രിയകൾക്കും തുടർ ചികിത്സകൾക്കുമായി മാത്രമായി രൂപീകരിച്ചതാണ്. ചങ്ങനാശ്ശേരി പ്രത്യാശ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരിയാണ് തെക്കേക്കരയിൽ ജീവൻ രക്ഷാസമിതി രൂപീകരിക്കാൻ നേതൃത്വം നൽകിയത്. മുഖ്യ രക്ഷാധികാരികളായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ആൻ്റോ ആൻ്റണി എം.പി, ജോസ് കെ.മാണി എം.പിയും രക്ഷാധികാരിയായി ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ ( ചെറുപുഷ്പം ആശ്രമം, പൂഞ്ഞാർ ), ചെയർമാൻ ജോർജ് മാത്യു അത്തിയാലിൽ (പഞ്ചായത്ത് പ്രസിഡൻ്റ്) , ജനറൽ കൺവീനർ ബൈജു മണ്ഡപത്തിക്കുന്നേൽ ( സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ് , പൂഞ്ഞാർ ) ജോയിൻ്റ് കൺവീനേഴ്സ് റ്റി.എസ് സ്നേഹാധനൻ, ദേവസ്യാച്ചൻ വാണിയപ്പുര , പഞ്ചായത്ത് ജനപ്രതിധികൾ , സർവ്വകക്ഷി പ്രതിനിധികളുമാണ് കാരുണ്യ സ്പർശം പൊതു ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments