Latest News
Loading...

ജാക്കി തെന്നി പിക്കപ്പ് ദേഹത്ത് വീണ് മരിച്ചു

പൊൻകുന്നം: ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൊൻകുന്നം ശാന്തിഗ്രാം കടമ്പനാട്ട് അബ്ദുൽ ഖാദറിന്റെ മകൻ അഫ്സൽ ( 24 ) ആണ് മരിച്ചത്.

ദേശിയപാത 183ൽ വൈദ്യതി ഭവന്റെ മുൻ
വശത്താണ് അപകടം. പഞ്ചറായ ടയർ മാറുന്നതിനായി ഉപയോഗിച്ച ജാക്കി തെന്നിമാറിപ്പോൾ അഫ്സൽ പിക്കപ്പിനടിയിൽ പെടുകയായിരുന്നു. 


.പിക്കപ്പിനു മുകളിൽ ഉണ്ടായിരുന്ന പച്ചക്കറി ലോഡും അഫസലിന്റെ ശരീരത്ത് വീണു.

ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണപ്പെട്ടു. പൊൻകുന്നം സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളി കൂടിയാണ് അഫ്സൽ. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments