Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ല സ്കൂള്‍ കലോത്സവത്തിന് തുടക്കം.

ഈരാറ്റുപേട്ട ഉപജില്ല സ്കൂള്‍ കലോത്സവത്തിന് തുടക്കം. മൂന്നിലവ് വലിയകുമാരമംഗലം സെന്റ് പോൾസ് സ്കൂളില്‍ ഈരാറ്റുപേട്ട എഇഒ ഷംലബീഗം പതാക ഉയര്‍ത്തിയതോടെ കലോത്സവം ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ മാണിസി കാപ്പന്‍ എം എൽ എ  കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾക്ക് പ്രോൽസാഹനം നൽകുന്ന മേളകളിൽ കൂടുതൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

.സ്കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കവനാടിമലയിൽ അധ്യക്ഷത വഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പബ്ലിസിറ്റി കൺവീനർ പിഎസ് റമീസ് എന്നിവര്‍ പങ്കെടുത്തു. 
 മൂന്ന് വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു ഭാഷകളിലായി രചന മത്സരങ്ങൾ നടന്നു. എൽപി വിഭാഗത്തിന്റെ അഭിനയഗാനം, പ്രസംഗം, കഥപറയൽ മത്സരവും നടന്നു. സമാപന സമ്മേളനം സെബാസ്റ്റിന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments