Latest News
Loading...

ഇലയ്ക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ 'എന്റെ ഭൂമി' എന്ന പേരിൽ പേൾ, റെലിസ്, ഇ-മാപ്പ് തുടങ്ങിയ പോർട്ടലുകളെ സംയോജിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് പോർട്ടൽ രൂപീകരിക്കുമെന്ന് റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. ഇലയ്ക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭൂമിക്രമവിക്രയം, പോക്കുവരവ്, ഭൂപടം എന്നിവ രേഖപ്പെടുത്തുന്ന മൂന്നു പോർട്ടലുകളെ സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് പോർട്ടൽ വരിക. കേരളത്തിലെ ഭൂമി ക്രയവിക്രയങ്ങളിൽ തട്ടിപ്പ് നടത്താനാകാത്ത വിധത്തിലാണ് പോർട്ടൽ തയാറാക്കുകയെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസ് അങ്കണത്തിൽ മന്ത്രി വൃക്ഷതൈ നട്ടു.


അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ പുളിക്കീൽ, പഞ്ചായത്തംഗങ്ങളായ ഉഷ രാജു, ലിസി ജോർജ്, സാലി മോൾ ബെന്നി, തുളസീദാസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, പാലാ ആർ.ഡി.ഒ: പി.ജി രാജേന്ദ്ര ബാബു, മീനച്ചിൽ തഹസീൽദാർ വി.എസ്. സിന്ധു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ. വി.ബി. ബിനു, സജിമോൻ ചെമ്പനാൽ, എ.എസ്. ചന്ദ്രമോഹൻ, മാത്തുക്കുട്ടി ജോർജ്, ജയിൻ ജി. തുണ്ടത്തിൽ, എം.എം. തോമസ്, എം.ഡി. ജോസഫ് എന്നിവർ പങ്കെടുത്തു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments