Latest News
Loading...

സി.എം. എൽ പ്ലാറ്റി‍നം ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

  അടിവാരം സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ എഴുപത്തഞ്ചാം വാർഷികം (പ്ലാറ്റി‍നം ജൂബിലി) ആഘോഷങ്ങൾ നടത്തി.സൺ‌ഡേ സ്കൂൾ ഡയറക്ടർ Rev. Fr. സെബാസ്റ്റ്യൻ കടപ്ലാക്കൽ പതാക ഉയർത്തി ഉത്ഘാടനം ചെയ്ത പരിപാടികളിൽ സി.എംഎൽ യൂണിറ്റ് പ്രസിഡന്റ്‌ ജിസ്സോയ് ഏർത്തേൽ അധ്യക്ഷത വഹിച്ചു. വർണ്ണശബളമായ പ്രേഷിതറാലിയും പൊതുസമ്മേളനവും, സെമിനാറും, ലേലംവിളിയും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ഫ്രാൻസിസ് മാത്യു ചമക്കാല, വൈസ് ഡയറക്ടർ Rev.Sr.അൽഫോൻസാ SH , യൂണിറ്റ് CML ഭാരവാഹികൾ, സ്റ്റാഫ്‌ സെക്രട്ടറി Rev.Sr.മെറീന SH, ബഹു. സിസ്റ്റേഴ്സ്,മറ്റ് അധ്യാപകർ, PTA, സ്കൂൾ ലീഡേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകി...


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments