Latest News
Loading...

പിസി ജോർജിനെതിരായ ഹർജിയിൽ വിസ്താരം

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പിസി ജോർജിനെതിരെ എറണാകുളം സ്വദേശി നൽകിയ ഹർജിയിൽ, പാലാ കോടതിയിൽ ഹർജിക്കാരനെ വിസ്തരിച്ചു. 2017 ജൂലൈയിൽ വാർത്ത ചർച്ചയ്ക്കിടെ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നാണ് പരാതി. കളമശ്ശേരി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.


.കളമശ്ശേരി പോലീസിൽ ഗിരീഷ് ബാബു പരാതി നൽകിയിരുന്നെങ്കിലും സമാനമായ പരാതി പെൺകുട്ടി നൽകിയതിനാൽ തുടർനടപടികൾ ആവശ്യമില്ലെന്ന് പോലീസ് മറുപടി നൽകുകയായിരുന്നു. തുടർന്ന് ഗിരീഷ് ബാബു കോടതിയെ സമീപിക്കുകയായിരുന്നു. 


 പ്രതിഭാഗം വാർത്താ പരിപാടിയിൽ പങ്കെടുത്തത് പാലാ കോടതിയുടെ പരിധിയിൽ ആണെന്ന് കാട്ടി കേസ് പാലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. പിസി ജോർജിന് വേണ്ടി ഹാജരായ വക്കിൽ ഇന്ന് ഗിരീഷിനെ വിസ്താരം ചെയ്തു. ഹർജിയിൽ അടുത്ത ഹിയറിങ് ഡിസംബർ 30ന് നടക്കും. 

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments