ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മേലുകാവ് : ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മേലുകാവ് ഇടമറുക് കൈലാസത്തിലുണ്ടായ അപകടത്തിലാണ് മേലുകാവ് സ്വദേശി കുളത്തികണ്ടം വയമ്പൂർ ജോർജിന്റെ മകൻ ടോണി ജോർജ് (22) മരിച്ചത്.
രാവിലെ 9.30ടെയായിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴക്ക് പോകുകയായിരുന്ന കാർ നിർത്തിയിട്ടിരുന്ന പിക്കപ്പിനെ മറികടക്കുന്നതിനിടയിലാണ് ബൈക്കിലിടിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ടോണിയെ ഭരണങ്ങാനത്ത് സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയയിരുന്നു.
.മാതാവ് : സിനി, സഹോദരി : ഗ്ലോറി (ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി സെന്റ്.അൽഫോൺസ ഹൈ സ്കൂൾ വകക്കാട് സ്കൂൾ )
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

0 Comments