Latest News
Loading...

അരുവിത്തുറ വോളിക്ക് തിങ്കളാഴ്ച തുടക്കം

 ഇടവേളക്കു ശേഷം അരുവിത്തുറ വോളിയുടെ കേളികൊട്ടുയരുകയായി. അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നവബർ 7 ന് മൽസരം ആരംഭിക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റ്യൻ നിർവഹിക്കും. ടൂർണമെന്റ് നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപകരിച്ചു. 


.കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ എന്നിവർ രക്ഷാധികാരിയായി രൂപികരിച്ച സ്വാഗത സംഘത്തിൽ കോളേജ് കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി,ടൂർണമെന്റ് ജനറൽ കൺവീനർ ഡോ ബേബി സെബാസ്റ്റ്യൻ, കായിക വിഭാഗം അദ്ധ്യാപകൻ ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആറ് കമ്മറ്റികളിലായി 50 അംഗങ്ങളുണ്ട് 

കേരളത്തിലെ പ്രമുഖ കോളേജ് ടീമുകളായ സെന്റ് തോമസ് കോളേജ്‌ കോലഞ്ചേരി, ബിപിസി കോളേജ് പിറവം, സി എം എസ്സ് കോളേജ് കോട്ടയം, സെന്റ് പീറ്റേഴ്സ്സ് കോളേജ് കോലഞ്ചേരി, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാ പുരം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട,എസ്.എച്ച് കോളേജ് തേവര, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ എന്നി ടീമുകൾ പുരഷ വിഭാഗം ടൂർണമെന്റലും സെന്റ് പീറ്റേഴ്സ് കോളേജ് പത്തനാപുരം, അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി സെന്റ് സേവ്യേഴ്സ്സ് കോളേജ് ആലുവാ അൽഫോൻസാ കോളേജ് പാല എന്നീ ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും.



 ടൂർണമെന്റിലെ വിജയികൾക്ക് മാണി സി. കാപ്പൻ എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്യും.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments