Latest News
Loading...

ബൈപ്പാസ്സ് റോഡ് പൂർത്തീകരണം -എം.എൽ.എയുടെ വിഭ്രാന്തി എന്തിന്


പാലാ: നാലു കിലോമീറ്ററോളം വരുന്ന പാലാ ബൈപാസിൻ്റെ രണ്ടാം ഘട്ടത്തിലെ പ്രവേശന ഭാഗത്ത് 80 മീറ്റർ ഭാഗത്ത് ഭൂമി ഏറ്റെടുക്കൽ തടസ്സം സൃഷ്ടിക്കുകയും പലതവണ മാദ്ധ്യമങ്ങൾ വഴി ബൈപാസ് യാഥാർത്യമായി എന്ന് പ്രസ്താവനകളും ഉദ്ഘാടനങ്ങളും നടത്തുകയും ചെ യ്ത എം.എൽ.എ ഇത്രയും നാൾ പറഞ്ഞു കൊണ്ടിരുന്നത് എല്ലാം എൽ.ഡി.എഫ് തടസ്സപ്പെടുത്തുന്നുവെന്നായിരുന്നു.

 ഇപ്പോൾ എൽ.ഡി.എഫ് ഇടപെടലിനെ തുടർന്ന് ബൈപാസിൻ്റെ ടാർ ചെയ്യാത്ത ഏതാനും മീറ്റർ ഭാഗം കൂടി നവീകരിക്കുവാൻ എൽ.ഡി.എഫിൻ്റെ ശക്തമായ ഇടപെടലിനെ തുടർന്ന് നടപടി പൂർത്തിയായപ്പോഴാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.
എൽ.ഡി.എഫ് തടസ്സപ്പെടുത്തുന്നു എന്ന വാദം പൊളിഞ്ഞതാണ് എം.എൽ.എയേയും കൂട്ടാളികളേയും പ്രകോപിപ്പിച്ചിരിക്കുന്നത്. 


.എം.എൽ.എയുടെയും മുനിസിപ്പൽ ചെയർമാൻ്റെയും അധികാരത്തെ പറ്റിയും പരിധിയെ പറ്റിയും ശരിക്കും ബോധ്യം ഉണ്ടന്നും പാലാ നഗരസഭയിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടരുതെന്ന് പറയാൻ എം എൽ എക്ക് അർഹതയില്ലെന്നും നിലവിൽ നിർമ്മാണം അരംഭിച്ച ബൈപ്പാസിൻ്റെ ഭാഗം പാലാ നഗരസഭയുടെ ഹൃദയഭാഗമാണന്ന് എം.എൽ എ മനസ്സിലാക്കണമെന്നും ചെയർമാൻ പറഞ്ഞു.

ഈ വിഷയത്തിൽ പല ഇടപെടലുകൾ നഗരസഭ നടത്തിയിട്ട് ഉണ്ടന്നും മാണി സർ ഏതാണ്ട് 99% വും പണികൾ പൂർത്തികരിച്ച് പൊതുജനങ്ങൾക്ക് വർഷങ്ങൾക്ക് മുന്നേ ഗതാഗതത്തിനായി തുടർന്ന് കൊടുത്ത ഈ ബൈപ്പാസിൻ്റെ 100 മീറ്ററിൽ താഴെ ഭാഗത്ത് അനാവശ്യ തടസ്സങ്ങൾ സൃഷ്ടിച്ച് കോടതി വ്യവഹാരങ്ങളിൽ വർഷങ്ങൾ കടന്ന് പോയപ്പോൾ നഗരസഭാ കൗൺസിൽ കേസ് തീർക്കാൻ കക്ഷി ചേർന്നത് എം.എൽ .എ മറന്നു പോയോ? മാണി സർ 2 വർഷം കൊണ്ട് ഈ ബൈപ്പാസിൻ്റെ മൂന്നര കി.മീറ്റർ ആധികം ദൂരം ആധുനിക നിലവാരത്തിൽ പൂർത്തികരിച്ചപ്പോൾ ബാക്കി കേസിൽ കിടന്ന 100 മീറ്ററോളം മാത്രം പൂർത്തികരിക്കാൻ 3.5 വർഷത്തോളമായി എം.എൽ.എ ആയി ഇരിക്കുന്ന വ്യക്തിക്ക് സാധിക്കാത്തത് ചെയർമാൻ്റെ കുറ്റമല്ല. 

ഈ ഭാഗം പൂർത്തീകരിക്കുവാൻ 10 കോടി 10 ലക്ഷം രൂപയും വർഷങ്ങൾക്ക് മുമ്പേ അനുവദിക്കപ്പെട്ടിരുന്നു.കേരളം എൽ.ഡി.എഫ് ഭരിക്കുമ്പോൾ പാലായിലെ എൽ.ഡി.എഫ് നേതാക്കളുടെ നിരന്തര ഇടപെടലുകളുമാണ് ഈ റോഡിൻ്റെ പൂർത്തികരണത്തിന് ഇപ്പോഴെങ്കിലും കാരണമായത്. പാലാ ടൗണിൽ ജൂബിലി തിരുനാൾ, ശബരിമല തീർത്ഥാനം എന്നിവയോടനുബന്ധിച്ച് ആയിരകണക്കിനാളുകൾ എത്തിച്ചേരുമ്പോൾ അവർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കിനൽകേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണ്.പാലാ നിയോജക മണ്ഡലത്തിൽ 50 വർഷകാലത്തിലധികം കേരളത്തിൽ കക്ഷി രാഷ്ട്രിയത്തിനധിധമായി ഏവരും ബഹുമാനിക്കുകയും ആ ദരിക്കുകയും ചെയ്ത കെ.എം.മാണി ഇരുന്ന സ്ഥാനത്താണ് എം.എൽ.എ ആയി ഇരിക്കുന്നതെന്ന ബോധ്യം ഇനിയെങ്കിലും എം.എൽ.എ തിരിച്ചറിയണമെന്നും ചെയർമാൻ പറഞ്ഞു.

 ഈ റോഡ് പൂർത്തികരിക്കാൻ നിർമാണ പ്രവർത്തി ഏറ്റെടുത്തകരാറുകാരന് നിർമ്മാണ സാമഗ്രഹികളും ഉപകരണങ്ങളും സൂക്ഷിക്കുവാനും മെറ്റലും ടാറും സംഭരിച്ചു വയ്ക്കുവാനും ഇടം ഒരുക്കി നൽകിയതും എൽ.ഡി.എഫ് കൗൺസിലറാണ്.

99% പണികളും പൂർത്തിയാക്കുവാൻ ഫണ്ട് ലഭ്യമാക്കുകയും ഭരണാനുമതി നൽകുകയും ചെയ്ത കെ.എം.മാണിയെ ഒന്നു പരാമർശിക്കുവാൻ പോലും ഇന്നേ വരെ എം.എൽ.എ തയ്യാറായിട്ടില്ല.കഴിഞ്ഞ ആഴ്ച നടത്തിയ സമരത്തിൽ എം.എൽ.എ പറഞ്ഞത് എൽ.ഡി.എഫ് ബജറ്റിൽ അവഗണിച്ചു എന്നും വെറും അഞ്ച് കോടി മാത്രമാണ് നൽകിയതെന്നു മാണ്. ഇന്ന് റോഡുകൾക്ക്മാത്രമായി ലഭിച്ചിരിക്കുന്നത് ശതകോടികളാണെന്ന് പറയുന്നു. എവിടെ എങ്കിലും നിർമ്മാണം മുടങ്ങിക്കിടന്നാൽ എൽ.ഡി.എഫ് തടസ്സപ്പെ ടുത്തിയെന്നും പണികൾ നടന്നാൽ അത് തൻ്റെ ഇടപെടലെന്നുമുള്ള ഇരട്ട മുഖം ജനം തിരിച്ചറിയുന്നുണ്ട് എന്നും ചെയർമാൻ പറഞ്ഞു.
നഗര ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ വിധ ഇടപെടലും തുടർന്നും നടത്തുമെന്ന് അൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക