Latest News
Loading...

കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണം

 
പെരിങ്ങുളം അടിവാരം റൂട്ടിൽ നിർത്തലാക്കിയ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണം എന്ന് ആവശ്യം ശക്തമാകുന്നു. പത്തോളം സർവീസുകളാണ് കഴിഞ്ഞ കാലങ്ങളിലായി അവസാനിപ്പിച്ചത്. സ്കൂൾ വിദ്യാർത്ഥികളും കൂലിവേലക്കാരും അടക്കം വലയുകയാണ്.

  വെളുപ്പിന് 4.30 ന് ആരംഭിച്ച്‌ വൈകുന്നേരം 10 മണി വരെ ഏകദ്ദേശം 16 ട്രിപ്പുകൾ നാട്ടുകാരുടെ യാത്രാസൗകര്യത്തിനായി സർവ്വീസ് നടത്തിയിരുന്നു. നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും നിരന്തരമായ പരിശ്രമം കൊണ്ടു മാത്രമായിരുന്നു ഈ സർവീസുകളെല്ലാം ആരംഭിച്ചത്. കൊറോണായുടെ പേരിൽ നിർത്തിയ ബസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നഗര പ്രദേശങ്ങളിൽ സ്വകാര്യ ബസുകളും KSRTC യും മത്സരിച്ച് അരങ്ങ് തകർക്കുമ്പോൾ സ്വകാര്യ ബസുകൾക്ക് അകമ്പടി സേവിക്കുന്ന KSRTC പിൻവലിച്ച് നിറുത്തി കളഞ്ഞ എല്ലാ ബസുകളും ഉടൻ തന്നെ പുനരാരംഭിക്കുവാനുള്ള നടപടികൾ MLA ഉപ്പെടെയുള്ള എല്ലാ ജനപ്രതിനിധികളും KSRTC അധികാരികളും കൈകൊളളണമെന്നാണ് ആവശ്യമുയരുന്നത്. 

 

ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും പാലായിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളുടെ ആശ്രയമായിരുന്ന 8.30ന്റെ ബസും ഈ ദിവസങ്ങളിൽ സർവ്വീസ് നടത്തുന്നില്ല. ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 8.20 ന് തുടങ്ങിയ ആലപ്പുഴ ഫാസ്റ്റ് സർവീസും ഇല്ല. വൈകുന്നേരം 5 മണിക്ക് പാലായ്ക്ക് പുറപ്പെടുന്ന സ്വകാര്യ ബസിന് തൊട്ടുപിറകിലായി വെറും 5 മിനിറ്റ് ഇടവേളയിൽ സർവ്വീസ് നടത്തുന്നത് ആർക്കുവേണ്ടിയാണ് എന്നും നാട്ടുകാർ ചോദിക്കുന്നു.  

 രാത്രി 9.20 ന് ഈരാറ്റുപേട്ടയിൽ നിന്നും അടിവാരത്തേയ്ക്ക് പുറപ്പെട്ടിരുന്ന സ്റ്റേ ബസ് പൂഞ്ഞാർ റൂട്ടിലെ പ്രധാന ട്രിപ്പായിരുന്നു. ദീർഘ ദൂര യാത്രക്കാർക്ക് വളരെയേറെ പ്രയോജനം ചെയ്തിരുന്ന ബസായിരുന്നു ഇത്. കൃത്യമായ ഇടവേളകളിൽ സർവ്വീസ് നടത്തി ഒന്നര മണിക്കൂർ വരെ ബസ് കാത്ത് നില്ക്കേണ്ട ദുരവസ്ഥയിൽ നിന്നും ജനങ്ങളെ മോചിപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments