Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 സംഘാടകസമിതി രൂപീകരിച്ചു

ഈരാറ്റുപേട്ട:- ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളോത്സവം 2022 നടത്തിപ്പാനായി ബ്ലോക്ക്തല സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. ബഹു. പാലാ എം.എൽ.എ മാണി സി കാപ്പൻ യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്യ്തു. 


2022 ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ വിജയത്തിന് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളുടേയം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പരിപൂർണ്ണ സഹകരണം അനിവാര്യമാണെന്ന് ബഹു. എം.എൽ.എ യും ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു. കേരളോത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിലേയ്ക്കായി ബ്ലോക്ക് പഞ്ചായത്ത് ഒരുലക്ഷം രൂപയും യുവജനക്ഷേമബോർഡിൽ നിന്നും ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വിൻസെന്റ്.ആർ കേരളോത്സവം 2022 ന്റെ മാർഗ്ഗരേഖ വായിച്ചു. 

തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ രക്ഷാധികാരികൾ മാണി സി കാപ്പൻ എം.എൽ.എ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്, അനുപമ.പി.ആർ. എന്നിവരും ബ്ലോക്ക് തല ചെയർപേഴ്‌സൺ ഓമന ഗോപാലൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വെസ്‌ചെയർമാന്മാരായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിജി ജോർജ്, തോമസ് സി വടക്കേൽ, ജോഷി ജോഷ്വാ, രജനി സുധാകരൻ, കെ.സി.ജെയിംസ്. അനുപമ വിശ്വനാഥൻ, ഗീതാ നോബിൾ, ജോർജ് മാത്യൂ, കുര്യൻ നെല്ലുവേലിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അജിത്കുമാർ.ബി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേഴ്‌സി മാത്യു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, മറിയാമ്മ ഫെർണ്ണാണ്ടസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവരും വർക്കിംഗ് ചെയർമാൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്കുമാർ.ബി യും ജനറൽ കൺവീനർ സക്കീർഹുസൈൻ ഇബ്രാഹിം സെക്രട്ടറി ബ്ലോക്ക് പഞ്ചായത്തും ജോയിന്റ് കൺവീനർമാരായി വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വിൻസെന്റ് ആർ ഉം എക്സ്റ്റൻഷൻ ഓഫീസർ വനിതാക്ഷേമം റോസ്മി ജോസും ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും യുവജനക്ഷേമബോർഡ് അംഗങ്ങളും വിവിധ രാഷ്ട്രീയ സാമൂഹ്യ ക്ലബ് പ്രതിനിധികളും അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
 കേരളോത്സവം 2022 ബ്ലോക്ക്തല മത്സരങ്ങൾ നവംബർ 26, 27, 29 തീയതികളിൽ വിവിധ വേദികളിൽ നടത്തുന്നതിനും പരിപാടിയുടെ വിജയത്തിനായി ഏവരുടേയും സഹകരണം ഉണ്ടാകണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ അറിയിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക