Latest News
Loading...

വിമൺ എംപവർമെന്റ് സെന്ററിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വിമൺ എംപവർമെന്റ് സെന്ററിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം രാജ്യസഭാംഗം അഡ്വ.ജെ ബി മേത്തർ എം.പി നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ട്രസ്റ്റ് ചെയർമാൻ ഡോ: എം.എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

 ഈ സെന്ററിൽ നിന്നും വിവിധ മൽസര പരീക്ഷാ , സ്കോളർഷിപ്പ് പരിശീലനങ്ങൾ, എഫക്ടീവ് പേരന്റിംഗ് ക്ലാസ്സുകൾ, സ്കോൾ കേരള ഡി.സി എ ടെയിനിംഗ് , കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസ്സുകൾ, ഹയർ സ്റ്റഡീസ്, സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് , എപ്ലസ് നേടിയവർക്കുള്ള പിന്തുണാ സഹായങ്ങൾ , കൗൺസലിംഗ് സെൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും.


യോഗത്തിന്ഡോ: ആസാദ് മൂപ്പൻ ഓൺലൈനിലൂടെ സന്ദേഷം നൽകി. മാനേജർ പ്രൊഫ.എം.കെ ഫരീദ് മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഹൈസ്കൂൾ അദ്ധ്യാപിക മഞ്ജു . കെ.എം നെയും , ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് സ്റ്റേറ്റ് വിന്നർ അവാർഡ് നേടിയ ഹയർ സെക്കന്ററി വിഭാഗം അധ്യാപിക സജന സഫറുവിനെയും ഉപഹാരം നൽകി ആദരിച്ചു.

നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ അസി. ജനറൽ മാനേജർ ലത്തീഫ് കാസിം, നഗരസഭാ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, പി.ടി.എ.പ്രസിഡന്റ് ബൽ ക്കീസ് നവാസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ കെ.എം ഫൗസിയാ ബീവി സ്വാഗതവും, ഹെഡ് മിസ്ട്രസ് എം.പി ലീന നന്ദിയും പറഞ്ഞു.

Post a Comment

0 Comments