Latest News
Loading...

ചെമ്മലമറ്റം-തോട്ടുങ്കൽ- വട്ടക്കണ്ണി റോഡ് ഉദ്ഘാടനം

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് 10, 11 വാർഡുകളിൽ കൂടി കടന്നു പോകുന്ന ചെമ്മലമറ്റം-തോട്ടുങ്കൽ- വട്ടക്കണ്ണി റോഡ് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി തകർന്നു കിടന്ന 10, 11 വാർഡുകളിലെ ചെമ്മലമറ്റം-തോട്ടുങ്കൽ- വട്ടക്കണ്ണി റോഡ് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 12.58 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് യാത്രാ യോഗ്യമായതോടെ പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് കഴിഞ്ഞു.

 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോർജ്ജ് ജോസഫ് വെള്ളൂകുന്നേൽ, മിനി സാവിയോ, ഗ്രാമ പഞ്ചായത്ത് അംഗം ലിസി തോമസ് അഴകത്ത്, തിടനാട് സഹകരണ ബാങ്ക് ഭരണസമിതി അംഗം വി. പി. രാജു, രാഷ്ട്രീയ- സാമൂഹിക നേതാക്കളായ അബേഷ് അലോഷ്യസ്, ലാലിച്ചൻ മൂന്നാനപ്പള്ളിൽ, ജോസ് വെള്ളൂക്കുന്നൽ, റ്റി. ജെ. ജോർജ്ജ് തോട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments