Latest News
Loading...

ശ്രീകോവിലിന്റെ തറക്കല്ലിടീൽ നടന്നു.

തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ശാസ്താവിന് ശ്രീകോവിൽ പണിയുന്നു. പുരാണപ്രസിദ്ധവുമായ ചെമ്പിട്ടമ്പലം എന്ന പേരിൽ അറിയപ്പെടുന്ന ചെത്തിമറ്റം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ശാസ്താവിനായുള്ള ശ്രീകോവിലിന്റെ തറക്കല്ലിടീൽ നടന്നു. ശബരിമല ക്ഷേത്രം തന്ത്രികൾ, തന്ത്രിമുഖ്യൻ താഴമൺമഠം കണ്ഠരര് രാജീ വര് ശിലാസ്ഥാപനം നടത്തി. 


ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം നടന്നുവരികയാണെന്നും സർക്കാരിന്റെ എല്ലാ വകുപ്പുകളും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് അയ്യപ്പഭക്തർക്കു വേണ്ടി നടത്തുന്നത് എന്ന് 
 തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വംബോർഡിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ എല്ലാവിധ നേതൃത്വവുമുണ്ടാകുമെന്നും പ്രസിഡന്റ് തുടർന്നു... 


.ശബരിമല ക്ഷേത്രം തന്ത്രികൾ തന്ത്രിമുഖ്യൻ താഴമൺ മഠം കണ്ഠരര്
രാജീവര് ശിലാസ്ഥാപനം നടത്തി.. ഡോ. പി.ജി സതീശ് ബാബു പണികഴിപ്പിച്ച് സംഭാവനയായി നൽകുന്ന പഞ്ചലോഹത്തിൽ തീർത്ത അങ്കി തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ. അനന്തഗോപനും, ലതാ ഗോപിനാഥൻ നായർ സംഭാവന ചെയ്യുന്ന രജത നിർമ്മിതമായ ചന്ദ്രകലയുടെ സമർപ്പണവും ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പനും നിർവ്വഹിച്ചു.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേകം പൂജകളും വഴിപാടുകളും നടത്തി. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ഡോ.പി.ജി സതീശ് ബാബു,കെ.സി. നിർമ്മൽകുമാർ, ലതാഗോപിനാഥ്, അശോകൻ മൂന്നാനി, സുനിൽ കിഴപാറയിൽ, മാത്യസമിതി പ്രസിഡന്റ് രമണി ഗോപി, സെക്രട്ടറി പത്മ ബാബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments