Latest News
Loading...

ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിന് ഉത്തരവാദി സമൂഹം: എബി ജെ ജോസ്

പാലാ: ലഹരി വസ്തുക്കളുടെ വ്യാപകമായ ദുരുപയോഗത്തിന് ഉത്തരവാദി സമൂഹമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ പേരൻ്റ്സ് അസോസിയേഷൻ ഫോർ ഇൻറലക്ച്ചലി ഡിസേബിൾഡ് (പെയ്ഡ്) സംഘടിപ്പിച്ച ലഹരി വിരുദ്ധ അവബോധ പരിപാടിയായ സുബോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 



.മദ്യപാനം, പുകവലി പോലുള്ളവയ്ക്കെതിരെ സമൂഹം മൃതുസമീപനം സ്വീകരിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥക്കു കാരണം. മാരകമായ മയക്കുമരുന്നുകളുടെ പിടിയിലാണ് യുവതലമുറ. പുതിയതലമുറയുടെ കർമ്മശേഷി അപ്പാടെ ഇല്ലാതാക്കും വിധം മയക്കുമരുന്ന് ലോബി പിടിമുറുക്കുകയാണ്. തലമുറകളെ തന്നെ ഇല്ലാതാക്കാനുള്ള പ്രഹരശേഷി മയക്കുമരുന്നിനുണ്ട്. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം ഉയർത്തണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു. 

മുനിസിപ്പൽ കൗൺസിലർ സിജി ടോണി തോട്ടം അധ്യക്ഷത വഹിച്ചു. പെയ്ഡ് പ്രസിഡൻ്റ് സ്മിത ആൻ്റണി, സ്നേഹാരാം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിത, മാനേജർ സിസ്റ്റർ റെനി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.തുടർന്നു വിദ്യാർത്ഥികളുടെ മനുഷ്യ ചങ്ങലയും റാലിയും നടത്തി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments