Latest News
Loading...

അരുവിത്തുറ സെന്റ് ജോർജസ്സ്‌ കോളേജിൽ ഏകതാ ദിനാചരണം.

:രാജ്യത്തിന്റെ ഉരുക്കു മനുഷ്യൽ സർദാർ വല്ല ദായി പട്ടേലിന്റെ ജൻമദിനമായ ഇന്ന് അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ഏകതാ ദിനാചരണവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. ഏകതാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനം ശ്രദ്ധയമായി പാട്ടേലിന്റെ ജീവത മൂഹൂർത്തങ്ങളുടെ ഫോട്ടോകളും ചരിത്രരേഖകളും ഉൾപ്പെടുത്തിയ തയ്യാറാക്കിയ പോസ്റ്ററുകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ദിനാചരണത്തോടാപ്പം കോളേജിലെ ബികോം, ബി സി എ ഡിപ്പാർട്ട് മെന്റുകളുടെ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 


.കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാറും കോഴ്സ്സ് കോഡിനേറ്ററുമായ ഫാ. ജോർജ്ജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ അദ്ധ്യാപകരായ ഡോ:ഡെന്നി പാണ്ടിയാൽ , ഡോ:ജസ്റ്റിൻ ജോയി തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ ഇരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ എൻ വി ക്ലാസ്സ് നയിച്ചു ചടങ്ങിൽ അദ്ധേഹം വിദ്യാർത്ഥികൾക്ക് എക്താ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.എകതാ ദിനാചരണത്തിന്റെ ഭാഗമായി കോളേജ് എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടവും സംഘടിപ്പിച്ചിരുന്നു.



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments