Latest News
Loading...

അധ്യാപക നിയമന അംഗീകാരത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം

എയ്ഡഡ് മേഖലയിലെ അധ്യാപക നിയമന അംഗീകാരത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ എഡ്യൂക്കേഷൻ കമ്മിറ്റി. ഭിന്നശേഷി വിഭാഗത്തിന് അർഹമായ നിയമനങ്ങൾ നൽകാൻ എയ്ഡഡ് സ്കൂൾ മാനേജ്മെൻറ് തയ്യാറാകുമ്പോഴും കേരളത്തിലെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ആയിരക്കണക്കിന് നിയമനങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ  അനാസ്ഥ കാരണം നടക്കാതെ പോകുകയാണ്. കോടതി വിധി അനുസരിച്ചുള്ള നിയമനങ്ങൾ സമയബന്ധിതമായി നടത്തുന്നതിന് മാനേജ്മെൻ്റിനെ അനുവദിക്കണം. 



.ഒരേ ദിവസം നടത്തിയ നിയമനങ്ങളിൽ ഒരു വിഭാഗം അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുമ്പോൾ അതേ വിഭാഗത്തിൽപ്പെട്ട മറ്റു അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാതെയിരിക്കുന്നത് വിരോധാഭാസമാണ്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നിയമന കാര്യങ്ങളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതിൽ അനീതി നിലനിൽക്കുന്നുണ്ട്. അധ്യാപക സ്ഥലം മാറ്റങ്ങൾ അംഗീകരിക്കാതിരിക്കുന്നതും രാജി, മരണം, സ്ഥലംമാറ്റം തുടങ്ങിയ ഒഴിവുകളിൽ പോലും നിയമനങ്ങൾ അംഗീകരിക്കാതിരിക്കുന്നതിലും അധ്യാപകർ അനുഭവിക്കുന്ന ക്ലേശങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണം. പലതരം നിയമങ്ങളിലൂടെ ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കാനുള്ള സർക്കാർ ശ്രമങ്ങൾ ആശങ്കയുണർത്തുന്നതായും യോഗം അഭിപ്രായപ്പെട്ടു. 

സീറോ മലബാർ എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി, മോൺ.ഡോ. ജോസഫ് മലേപ്പറമ്പിൽ, കോർപ്പറേറ്റ് മാനേജർ മാരായ ഫാ. ബെർക്കുമാൻസ് കുന്നുംപുറം, ഫാ.മനോജ് കറുകയിൽ, ഫാ.ഡൊമിനിക് അയിലൂപ്പറമ്പിൽ, ഫാ.മാത്യു മുണ്ടക്കൽ, ഫാ.തോമസ് പുതിയകുന്നേൽ, എന്നിവർ പ്രസംഗിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments