Latest News
Loading...

പാലാ സബ് ജയിലില്‍ ലഹരിവിരുദ്ധ സെമിനാര്‍

പാലാ സബ് ജയിലില്‍ ലഹരിവിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. പ്രിസണ്‍സ് ആന്‍ഡ് കറപ്ഷണല്‍ സര്‍വീസസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മജിസ്‌ട്രേറ്റ് ജി പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. സി. ജീസാ മരിയ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎസ് ശരത്ത് ലഹരിവിരുദ്ധ സന്ദേശം നല്കി. 

എന്‍എം സെബാസ്റ്റ്യന്‍, സന്തോഷ് ജോസഫ്, നവജീവന്‍ ട്രസ്റ്റി പിയു തോമസ്, അഡ്വ. ആര്‍ മനോജ്, പി.പി അനില്‍കുമാര്‍, സബ് ജയില്‍ സൂപ്രണ്ട് സി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ ലഹരിവിരുദ്ധ സെമിനാര്‍ നയിച്ചു. ആശാ മരിയ പോള്‍, മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ വിന്‍സെന്റ് മൂങ്ങാമാക്കല്‍ മോഡറേറ്ററായിരുന്നു.

Post a Comment

0 Comments