Latest News
Loading...

ഇരുചക്ര വാഹനങ്ങൾക്ക് സ്പീഡ് നിയന്ത്രണ സംവിധാനം ഘടിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അശ്രദ്ധമായി വാഹനം ഓടിച്ച് പാലക്കാട് വാഹന ദുരന്തത്തിൽ 5 വിദ്യാർത്ഥികൾ ഉൾപ്പടെ 9 നിരപരാതികളുടെ ജീവൻ പൊലിയാൻ കാരണക്കാരനായ ബസ് ഡ്രൈവറെ രക്ഷിക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

 ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടുറിസ്റ്റ് ബസുകളുടെയും, കെ എസ് ആർ റ്റി സി , പ്രൈവറ്റ് ബസുകളുടെയും സ്പീഡ് ഗവണർ പ്രവർത്തനക്ഷമമാക്കണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.


ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടും 24 മണിക്കൂറിനു മുമ്പ് രക്ത പരിശോധന നടത്താത്തത് ദുരൂഹാമാണെന്നും സജി കുറ്റപ്പെടുത്തി.

യാതൊരു നിയന്ത്രണവും ഇല്ലാതെ അമിത വേഗതയിൽ പാഞ്ഞ് നിരത്തുകളിൽ നിരന്തരം അപകടമുണ്ടാക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് സ്പീഡ് നിയന്ത്രണ സംവിധാനം അടിയന്തിരമായി ഏർപ്പെടുത്തണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

കെ എസ് സി കോട്ടയം ജില്ലാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് സി കോട്ടയം ജില്ലാ പ്രസിഡന്റ് നോയൽ ലൂക്ക് അധ്യക്ഷത വഹിച്ചു.

 ഡിജു സെബാസ്റ്റ്യൻ,മെൽബിൻ പറമുണ്ട, ജസ്റ്റ്യൻ പാറപ്പുറത്ത്,അശ്വിൻ പടിഞ്ഞാറേക്കര, ടോം കണിയാരാശ്ശേരി, ടേം ആന്റണി, ജോസു ഷാജി,അഭിഷേക് ബിജു, ജെയ്സൺ ചെമ്പകശ്ശേരിൽ, റോഷൻ ജോസ്, ജെയിൻ രാജൻ കുളങ്ങര, ജെറിൻ നരിപ്പാറ, സൈറസ് പുതിയിടം, സാമു ടി യു, റോണി തന്നിക്കൽ, ജോജിമോൻ മാത്യു, ഹരികൃഷ്ണൻ എം എസ് , മെൽവിൻ സജി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments