Latest News
Loading...

സഹോദയ സർഗ്ഗസംഗമം കലാകിരീടം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിന്

മരങ്ങാട്ടുപിള്ളി: മൂന്ന് ദിനരാത്രങ്ങളായി മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്നു വന്നിരുന്ന കോട്ടയം സഹോദയ സ്കൂൾ കലോത്സവം സർഗ്ഗസംഗമത്തിന് തിരശീല വീണപ്പോൾ 720 പോയിന്റുമായി കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി 714 പോയിന്റുമായി മരിയൻ സീനിയർ സെക്കണ്ടറി സ്കൂൾ, കളത്തിപ്പടി രണ്ടാം സ്ഥാനവും കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ 689 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി മാണി സി. കാപ്പൻ എം. എൽ. എ. സമ്മാനദാനം നിർവ്വഹിച്ചു. ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര മുഖ്യപ്രഭാഷണവും നടത്തി. സഹോദയ ജനറൽ സെക്രട്ടറി ആർ. സി. കവിത, സഹോദയ ട്രഷറർ ഫ്രാങ്ക്‌ളിൻ മാത്യു, ലേബർ ഇന്ത്യ സ്കൂൾ പ്രിൻസിപ്പൾ സുജ കെ ജോർജ്, മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഡോ.നിജോയ് പി ജോസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ റെജിസ്ട്രർ ഡോ. ജോസ് ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. 




.വിവിധ വിഭാഗങ്ങൾ തിരിച്ചുള്ള സമ്മാന ദാനത്തിൽ കാറ്റഗറി ഒന്നിൽ 59 പോയിന്റും, കാറ്റഗറി രണ്ടിൽ 135 പോയിന്റും, കാറ്റഗറി നാലിൽ 277 പോയിന്റും നേടി കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ ചാബ്യൻഷിപ്പ് കരസ്ഥമാക്കി. കാറ്റഗറി മൂന്നിൽ 275 പോയിന്റ് നേടി ഗിരിദീപം ബഥനി സെൻട്രൽ സ്കൂളാണ് ചാബ്യൻഷിപ്പ് കരസ്ഥമാക്കിയത്. സെക്കണ്ടറി വിഭാഗത്തിൽ കീഴൂർ സെയിന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 362 പോയിന്റും, സീനിയർ സെക്കണ്ടറി വിഭാഗത്തിൽ ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ 720 പോയിന്റും, സ്റ്റേജ് ഇതര വിഭാഗത്തിൽ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ 280 പോയിന്റും, സംഗീത ഇനങ്ങളിൽ 100 പോയിന്റുമായി താഴത്തങ്ങാടി ചിന്മയ വിദ്യാലയവും, ഉപകരണ സംഗീതത്തിൽ 39 പോയിന്റുമായി കോട്ടയം മരിയൻ സീനിയർ സെക്കണ്ടറി സ്കൂളും ചാബ്യൻഷിപ്പ് കരസ്ഥമാക്കി.  

അവസാന ദിവസം നടന്ന ഗ്രൂപ്പ് ഇനങ്ങളിൽ സംഘഗാനത്തിൽ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളും, മൂകാഭിനയത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്കൂളും, പാശ്ചാത്യസംഗീതമത്സരത്തിൽ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേശഭക്തിഗാനമത്സരത്തിൽ പാലാ കാർമൽ പബ്ലിക് സ്കൂളും, ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറും ഒന്നാം സ്ഥാനം പങ്കിട്ടു


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments