Latest News
Loading...

വാഗമൺ റോഡിലെ അപകടാവസ്ഥ ഇന്നും

ബസ് സർവീസിന്റെ കുറവിനെ തുടർന്ന് ആളുകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന വാഗമൺ റൂട്ടിൽ ഇന്നും അപകടവാസ്ഥ. വൈകിട്ട് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് തീക്കോയി എവറസ്റ്റ് വളവിൽ വഴിയിൽ ചെരിഞ്ഞു. വാഹനം മു ന്നോട്ട് പോകില്ല എന്ന അവസ്ഥ വന്നതോടെ യാത്രക്കാരെ ഇറക്കി ബസ് മുന്നോട്ട് നീക്കിയ ശേഷമാണ് പിന്നീട് യാത്രക്കാരെ കയറ്റി ബസ് യാത്ര തുടർന്നത്.


സ്കൂൾ സമയം കണക്കിലെടുത്തി, നിർത്തലാക്കിയ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുകയാണ്. ഇത് സംബന്ധിച്ച് വാർത്തകൾ വരുമ്പോഴും അ ധികാരികളുടെ ഭാഗത്തുനിന്നും നടപടികൾ വൈകുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.

Post a Comment

0 Comments