Latest News
Loading...

സിപിഎമ്മില്‍ നിന്നും സിപിഐയില്‍ ചേര്‍ന്നു

തീക്കോയി ലോക്കല്‍ അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി സിപിഎമ്മില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവര്‍ സിപിഐയില്‍ ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂല്യങ്ങളും താല്‍പര്യങ്ങളും ഉള്‍ പാര്‍ട്ടി ജനാധിപത്യ അവകാശങ്ങളും മറന്ന് സിപിഐഎമ്മിലെ ചില നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതിലും  അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാതെ ചര്‍ച്ചകളെ  ധിക്കാരപരമായി ഭീഷണി ഉപയോഗിച്ച് അടിച്ചമര്‍ത്തി ചിലരുടെ വ്യക്തി താല്പര്യങ്ങള്‍ക്ക് പാര്‍ട്ടിയെ ദുരുപയോഗിക്കുന്നതിലും ജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്നതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പറയുന്നു. 

.ജിന്റോ എബ്രഹാം മുതുകാട്ടില്‍, രാജപ്പന്‍ പി പി പഠിക്കാപറമ്പില്‍, വിന്‍സ് വിശ്വന്‍ അമ്പലം പറമ്പില്‍, തങ്കച്ചന്‍ സി ജെ ചാത്ത പുഴയില്‍, വിമലന്‍ പി എസ് പാറക്കല്‍, ജയ്‌സണ്‍ ജോര്‍ജ് തടിക്കല്‍ തുടങ്ങിയവരാണ് സിപിഎമ്മില്‍ നിന്നും രാജിവെക്കുകയും  സിപിഐ (CPI)യില്‍ ചേര്‍ന്ന്  പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. പാര്‍ട്ടിയിലെത്തിയവരെ രക്തഹാരവും രക്തപതാകയും നല്കി സ്വീകരിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരന്‍ രക്തഹാരം അണിയിച്ചു. പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം സഖാവ് ടി ഡി മോഹനന്‍ രക്ത പതാക കൈമാറി. ലോക്കല്‍ സെക്രട്ടറി കെ എം പ്രശാന്ത്, പഞ്ചായത്ത് മെമ്പര്‍ പി എസ് രതീഷ് , ബ്രാഞ്ച് സെക്രട്ടറി കെയു തങ്കപ്പന്‍, വിനോദ് പുതനപ്രക്കുന്നേല്‍ , റോണി സന്തോഷ് , പി കെ ഉണ്ണി , അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments