Latest News
Loading...

അനധികൃത പാറഖനനം റവന്യൂ വകുപ്പ് തടഞ്ഞു.

ഈരാറ്റുപേട്ട: മലയിടിച്ച് നിരത്തി മാസങ്ങളോളമായി പാറ ഖനനം മീനച്ചിൽ തഹസിൽദാർ  തടഞ്ഞു.ഹിറ്റാച്ചി പിടിച്ചെടുത്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 3 ആം വാർഡിൽ നെല്ലിക്കച്ചാൽ പ്രദേശത്ത് വെള്ളാപ്പള്ളി നൗഫലിൻ്റെ പുരയിടത്തിൽ മാസങ്ങളോമായി അനധികൃതമായ പാറ ഖനനമാണ് നടന്നു വന്നിരുന്നത്.

.ജനവാസ കേന്ദ്രമായതിനാൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് പുഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസർ ഒന്നിലേറെ തവണ സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നത് കാറ്റിൽ പറത്തിയാണ് ഖ ന നം നടന്നു വന്നാരുന്നത് വെള്ളിയാഴ്ച രാവിലെ സ്ഥലത്ത് എത്തിയ മീനച്ചിൽ തഹസിൽദാർ സുനിൽ കുമാർ, ഡപ്യൂട്ടി തഹസിൽ ദാർ ജയ്മോനും ചേർന്ന് പാറ പൊട്ടിക്കാൻ ഉപയോഗിച്ച ഹിറ്റാച്ചി ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് ജിയോളജി വകുപ്പിന് കൈമാറി.

Post a Comment

0 Comments