Latest News
Loading...

പഴമയുടെ നേർക്കാഴ്ചയൊരുക്കാൻ പെരിങ്ങുളം സ്കൂൾ

 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പഴയകാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം *"പൈതൃകം2022 "* സാംസ്കാരികപ്രദർശനം ഒരുക്കുന്നു.കാലചക്രത്തിന്റെ കാൽക്കീഴിൽപ്പെട്ട് തേഞ്ഞു മാഞ്ഞുപോയ പഴമയുടെ സുഗന്ധവും സൗന്ദര്യവും രുചിയും തേടിയുള്ള ഒരു യാത്രയാണ് പൈതൃകം 2022. ആധുനികതയുടെ പുറകെ പായുമ്പോൾ നാം മറന്നു പോകുന്ന പഴമയെ, പുതുമപോലെ കാക്കണമെന്ന് സന്ദേശം നൽകിക്കൊണ്ട് കേരളം നടന്നു കയറിയ പതിറ്റാണ്ടുകളെ അടയാളപ്പെടുത്തുന്ന പുരാവസ്തു പ്രദർശനം, ഔഷധസസ്യപ്രദർശനം , നാവിൽ രുചിയൂറുന്ന നാടൻ ഭക്ഷ്യമേള, ഫോട്ടോ പ്രദർശനം, കലാ- സാംസ്കാരിക പരിപാടികൾ, കലാരൂപങ്ങളുടെ പ്രദർശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയവ പ്രത്യേകം തയ്യാറാക്കിയ വേദികളിൽ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. 


.സ്കൂൾ മാനേജർ ഫാ.മാത്യു പാറത്തൊട്ടി അദ്ധ്യക്ഷത വഹിക്കുന്ന യോഗം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്യും. മുൻ ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹം മുഖ്യപ്രഭാഷണം നിർവഹിക്കും. വാർഡ് മെമ്പർ പി.യു വർക്കി, പിറ്റി എ പ്രസിഡന്റ് & വാർഡ് മെമ്പർ സജി കദളിക്കാട്ടിൽ, ഹെഡ്മാസ്റ്റർ സോണി തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ഒരുകാലത്ത് വീടുകളിലും കാർഷിക മേഖലകളിലും ഉപയോഗിക്കുകയും ശാസ്ത്ര സാമൂഹിക വളർച്ചയുടെ ഭാഗമായി നമ്മൾ തിരസ്കരിക്കുകയും ചെയ്ത പഴയ പണിയായുധങ്ങൾ, നാണയങ്ങൾ, താലിയോല ഗ്രന്ഥങ്ങൾ, എഴുത്താണി, കലപ്പ തുടങ്ങി കല്ലിലും മരത്തിലും ലോഹത്തിലുമെല്ലാം നിർമ്മിച്ച പ്രാചീന കാലത്തെ സാധനങ്ങൾ സ്റ്റാളിൽ ഇടം പിടിക്കും.

 തൊടിയിലും പറമ്പിലും കാണുന്ന കേരളത്തിന്റെ തനത് പാരമ്പര്യ കലവറയായ 200 ഔഷധ സസ്യങ്ങൾ കുട്ടികൾ തന്നെ ശേഖരിച്ച് എത്തിക്കും. താള് മുതൽ തകര വരെയുള്ള 250 നാടൻ കറികളുടെ രുചിക്കൂട്ടുകൾ ഭക്ഷ്യ മേളയിൽ ഉണ്ടാകും. പൊതു ജനങ്ങൾക്ക് പ്രദർശനം കാണുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി സ്കൂൾ മാനേജർ ഫാ.മാത്യു പാറത്തൊട്ടി, ഹെഡ്മാസ്റ്റർ സോണി തോമസ് പിറ്റിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ എന്നിവർ അറിയിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments